Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്​തനാർബുദ...

സ്​തനാർബുദ ബോധവത്​കരണം: സൂം മീറ്റ് 25ന്

text_fields
bookmark_border
സ്​തനാർബുദ ബോധവത്​കരണം: സൂം മീറ്റ് 25ന്കണ്ണൂർ: മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്​തനാർബുദ ബോധവത്​കരണ മാസാചരണത്തി ൻെറ 17ാം ദിവസം 'കാൻസർ രോഗ നിർണയത്തിലും ചികിത്സയിലും റേഡിയേഷൻ ഓങ്കോളജിയുടെ പങ്ക്' വിഷയത്തെ ആസ്​പദമാക്കി എം.വി.ആർ കാൻസർ സൻെററിലെ റേഡിയേഷൻ ഓങ്കോളജിസ്​റ്റ്​ ഡോ. ദിനേഷ് മാക്കുനി സംസാരിച്ചു. സൊസൈറ്റി പ്രസിഡൻറ്​ ഡി. കൃഷ്ണനാഥ പൈ അധ്യക്ഷത വഹിച്ചു. ബാബ ആറ്റമിക് റിസർച് സൻെററിലെ റിട്ട. അഡ്മിനിസ്​േട്രറ്റിവ് ഹെഡ് തിലകൻ, സൊ​ൈസറ്റി വൈസ്​ പ്രസിഡൻറ് മേജർ. പി. ഗോവിന്ദൻ, ജോ. സെക്രട്ടറി ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. സൊസൈറ്റി വൈസ്​ പ്രസിഡൻറ് ഡോ. ബി.വി. ഭട്ട് സ്വാഗതവും മെഡിക്കൽ ഡയറക്ടർ ഡോ. വി.സി. രവീന്ദ്രൻ നന്ദിയും പറഞ്ഞു. മാസാചരണ ഭാഗമായി പാലിയേറ്റിവ് കെയറി​ൻെറ പിതാവും പാലിയം ഇന്ത്യയുടെ ചെയർമാനുമായ പത്്മശ്രീ ഡോ. എം.ആർ. രാജഗോപാൽ 'മാനസിക സംഘർഷവും കാൻസറും–സാന്ത്വന ചികിത്സ സമീപനം' എന്ന വിഷയത്തെ ആധാരമാക്കി ഞായറാഴ്ച വൈകീട്ട്​ നാലിന്​ സൂം മീറ്റ് വഴി ബോധവത്​കരണ ക്ലാസെടുക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ മലബാർ കാൻസർ കെയർ സൊസൈറ്റി, കണ്ണൂർ–2 എന്ന വിലാസത്തിലോ 9446525309, 04972705309, 2703309 ലോ പേര്​ രജിസ്​റ്റർ ചെയ്യണം. ആദ്യം രജിസ്​റ്റർ ചെയ്യുന്ന 100 പേർക്കാണ് പങ്കെടുക്കാൻ അവസരം.ലോകാരോഗ്യ സംഘടനയുടെ കാൻസർ ഗവേഷണ വിഭാഗത്തി​ൻെറ സ്​ക്രീനിങ്​ ഗ്രൂപ് തലവനായ ഡോ. പാർത്ത ബസു വെള്ളിയാഴ്​ച വൈകീട്ട് 5.30ന് 'പടർന്നുകയറുന്ന സ്​തനാർബുദത്തിനെതിരെ ഇന്ത്യയുടെ പോരാട്ടം' എന്ന വിഷയത്തെ ആധാരമാക്കി ഗൂഗ്​ൾ മീറ്റ് വഴി സംസാരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story