Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപേരാവൂരിൽ 2.37കോടിയുടെ...

പേരാവൂരിൽ 2.37കോടിയുടെ പദ്ധതിക്ക് അനുമതി

text_fields
bookmark_border
ഇരിട്ടി: പേരാവൂർ നിയോജകമണ്ഡലത്തിൽ സണ്ണി ജോസഫ് എം.എൽ.എയുടെ ഫണ്ടിൽനിന്ന്​ 2.37 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് പണം അനുവദിച്ചു. 2020- 21 വർഷത്തെ മണ്ഡല വികസന ഫണ്ടിൽനിന്നാണ് ഗ്രാമീണ റോഡുകളുടെയും കലുങ്കുകളുടെയും നിർമാണത്തിനായി പണം അനുവദിച്ചതെന്ന് എം.എൽ.എ പറഞ്ഞു. അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവ് ചക്കാംകുന്നേൽ കലുങ്ക് നിർമാണം (30 ലക്ഷം), കുന്നുമ്മൽ ജങ്​ഷൻ പാറയ്ക്കാമല റോഡ് (32 ലക്ഷം), വെന്തച്ചാപ്പ അംഗൻവാടി-എഴുപത്തിയഞ്ച് കുന്ന് റോഡ് (15 ലക്ഷം), നിരങ്ങുംപാറ -ഓടച്ചാൽ റോഡ് (10 ലക്ഷം), മണിമരുതുംചാൽ അട്ടയോലി റോഡ് (10 ലക്ഷം). ആറളം പഞ്ചായത്തിലെ നെല്ല്യാനിമുക്ക് - പായിക്കാട് റോഡ് (10 ലക്ഷം) പായം പഞ്ചായത്തിലെ കുന്നോത്ത് 29ാം മൈൽ മിച്ചഭൂമി റോഡ് (10 ലക്ഷം), ചേറുള്ളകരി-വിളമന കുന്നോംചാൽ റോഡ് (10 ലക്ഷം), കിളിയന്തറ 32ാംമൈൽ-മുണ്ടിയാനി ജോർജ് നഗർ റോഡ് (10 ലക്ഷം), ചോമലഗിരി- കൂമന്തോട് റോഡ് (10 ലക്ഷം), ഇരിട്ടി നഗരസഭയിലെ വികാസ് നഗർ പ്രിയദർശിനി കീഴൂർ റോഡ് (10 ലക്ഷം), ചമ്മഞ്ചേരി പുതുക്കുടിഞ്ഞാൽ റോഡ് (10 ലക്ഷം), അടുവാരി മഠപ്പുര - മണ്ണില റോഡ് (10 ലക്ഷം), വെളിയമ്പ്ര -പൂക്കുണ്ട് റോഡ് (10 ലക്ഷം), കുറങ്കുളം- പഴശ്ശി റോഡ് (10 ലക്ഷം) മുഴക്കുന്ന് പഞ്ചായത്തിലെ പഞ്ചായത്ത് ഓഫിസ് ടെലിഫോൺ എക്‌സ്‌ചേഞ്ച് റോഡ് (10 ലക്ഷം), മയിലാടുംപാറ-ചാക്കാട് റോഡ് (10 ലക്ഷം), നല്ലൂർ-കുളിക്കുന്ന് റോഡ് (10 ലക്ഷം), പാറക്കണ്ടം- അമ്പലത്തട്ട് റോഡ് (10 ലക്ഷം).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story