Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനടുവിൽ പി.എച്ച്.സി...

നടുവിൽ പി.എച്ച്.സി ഡോക്ടർക്ക് കോവിഡ്; സമ്പർക്ക പട്ടികയിൽ 232 ​​​​േപർ

text_fields
bookmark_border
ഈ മാസം 11 മുതൽ 15 വരെ ആശുപത്രിയിൽ എത്തിയവർ മെഡിക്കൽ ഓഫിസറുമായി ബന്ധപ്പെടണം നടുവിൽ: നടുവിൽ പി.എച്ച്.സിയിലെ വനിത ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. നടുവിൽ ടൗൺ ഭാഗം ഉൾപ്പെടെ പൂർണമായും അടച്ചുപൂട്ടാൻ തീരുമാനിച്ചു. ഈ മാസം 11 മുതൽ 15 വരെ ആശുപത്രിയിൽ ചികിത്സ തേടിയവരെല്ലാം ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. 227 രോഗികളും അഞ്ച്​ സ്​റ്റാഫും ഉൾപ്പെടെ 232 പേരാണ്​ സമ്പർക്ക പട്ടികയിലുള്ളത്​. ചികിത്സക്കെത്തിയവർ സ്വയം സമ്പർക്ക വിലക്കിൽ ഏർപ്പെടണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ നൽകിയിരിക്കുന്ന നിർദേശം. ഉച്ചവരെയുള്ള ഒ.പി പരിശോധന നടത്തുന്ന വനിത ഡോക്ടർക്കാണ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. കണ്ണാടിപ്പാറ താഴെ വിളക്കണ്ണൂർ ഭാഗത്ത് താമസിക്കുന്ന ഡോക്ടർ എൻ.ആർ.എച്ച്.എം വിഭാഗത്തിലാണ് ആശുപത്രിയിൽ സേവനം ചെയ്യുന്നത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ രാത്രി ഡ്യൂട്ടി കൂടി ഇവർ ചെയ്യുന്നുണ്ട്​. സഹകരണ ആശുപത്രിയിൽ തന്നെ ജോലി ചെയ്യുന്ന നടുവിൽ പഞ്ചായത്തിലെ വെള്ളാട് സ്വദേശിയായ നഴ്സിന്​ കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. പി.എച്ച്.സിയിൽ വെച്ചല്ല ഡോക്ടർക്ക്‌ കോവിഡ് സ്ഥിരീകരിച്ചത് എന്ന നിഗമനത്തിലാണ്‌ ആരോഗ്യ വകുപ്പ്. ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയും ഡോക്ടർ ഉപയോഗിച്ചിരുന്ന മുറിയും അണുവിമുക്തമാക്കി. തിങ്കളാഴ്ച ഒ.പി പ്രവർത്തിച്ചില്ല. ഈ മാസം 11 മുതൽ 15 വരെ ഡോക്ടറെ കണ്ടവരുടെ പട്ടിക ശേഖരിക്കാനാണ് ഡി.എം.ഒ ആശുപത്രി അധികൃതർക്ക്‌ നൽകിയ നിർദേശം. നിരീക്ഷണത്തിൽ കഴിയേണ്ടവരെ അറിയിക്കുമെന്നും മെഡിക്കൽ ഓഫിസർ പറഞ്ഞു. ഡോക്ടറുടെ മുറിതന്നെ ഉപയോഗിച്ച് ഉച്ചകഴിഞ്ഞ് ഒ.പി പരിശോധന നടത്തിയിരുന്ന മറ്റൊരു ഡോക്ടറെ ഉൾപ്പെടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നടുവിൽ പതിനാറാം വാർഡിൽ തന്നെയുള്ള പ്രസവത്തിനെത്തിയ യുവതിക്ക്‌ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് കണ്ടയ്‌ൻമൻെറ്​ സോണായി പ്രഖ്യാപിച്ച പതിനാറാം വാർഡി​ൻെറ സമീപത്തെ പതിനാലാം വാർഡിലെ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെ​െടയാണ് പൂട്ടുക. പഞ്ചായത്ത്തല ജാഗ്രത സമിതിയാണ് അടച്ചുപൂട്ടൽ ശക്തമാക്കാൻ തീരുമാനിച്ചത്. സർക്കാർ സ്ഥാപനങ്ങളെയും ബാങ്കുകളെയും ഒഴിവാക്കിയിട്ടുണ്ട്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിൽനിന്ന് ഹോം ഡെലിവറി മാത്രം അനുവദിക്കും. നടുവിൽ പി.എച്ച്.സിയുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 9446673049, 9447137961, 8281209320.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story