Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബാങ്ക് ​െഡപ്പോസിറ്റ്...

ബാങ്ക് ​െഡപ്പോസിറ്റ് മെഷീനിൽ 21500 രൂപയുടെ കള്ളനോട്ടുകൾ

text_fields
bookmark_border
പഴയങ്ങാടി: ബാങ്കി​ൻെറ എ.ടി.എം കൗണ്ടറിനോടനുബന്ധിച്ച് സ്ഥാപിച്ച കാഷ് ഡെപ്പോസിറ്റ് മെഷീനിൽ 21,500 രൂപയുടെ കള്ളനോട്ടുകൾ നിക്ഷേപിച്ച നിലയിൽ കണ്ടെത്തി. പഴയങ്ങാടി എരിപുരത്തെ ആക്സിസ് ബാങ്ക് ​െഡപ്പോസിറ്റ് മെഷീനിലാണ് 500 രൂപയുടെ 43 കള്ളനോട്ടുകൾ കണ്ടെത്തിയത്. കുശാൽനഗറിലുള്ള ഒരു സ്ത്രീയുടെ അക്കൗണ്ടിലേക്കാണ് വ്യാജ കറൻസികൾ ഉപയോഗിച്ച്​ നിക്ഷേപം നടത്തിയത്. ബുധനാഴ്ച കാഷ് ​െഡപ്പോസിറ്റ് മെഷീൻ തുറന്നതോടെ മെഷീ​ൻെറ പ്രത്യേക അറയിൽ കള്ളനോട്ടുകൾ കണ്ടെത്തുകയായിരുന്നു. കണ്ടെത്തിയ കറൻസികൾ ആക്സിസ് ബാങ്കി​ൻെറ കണ്ണൂർ റീജ്യനിൽനിന്നും വ്യാജമാണെന്ന് ഉറപ്പുവരുത്തിയതോടെ ആക്സിസ് ബാങ്കി​ൻെറ പഴയങ്ങാടി ശാഖ മാനേജർ വിജേഷ് കുമാർ പഴയങ്ങാടി പൊലീസിൽ പരാതി നൽകി. കഴിഞ്ഞ മാസം 25നാണ് മെഷീനിൽ വ്യാജ കറൻസി നിക്ഷേപിച്ചതെന്ന് സി.സി.ടി.വി കാമറ ദൃശ്യങ്ങളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. മാസ്ക് ധരിച്ച മധ്യവയസ്ക​ൻെറ പടമാണ് നിക്ഷേപക​േൻറതായി ദൃശ്യത്തിൽ പതിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കുവേണ്ടി അന്വേഷണം ഊർജിതമാക്കി. ചിത്രവിശദീകരണം: pyd fake note ആക്സിസ് ബാങ്ക് ​െഡപ്പോസിറ്റ് മെഷീനിൽ കള്ളനോട്ട് നിക്ഷേപിച്ചയാളുടേതെന്ന്​ സംശയിക്കുന്ന സി.സി.ടി.വി ദൃശ്യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story