Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരാസവള പ്രയോഗം...

രാസവള പ്രയോഗം ഉപേക്ഷിക്കണമെന്ന സന്ദേശവുമായി 'ജീവീയം-2020 പദ്ധതി'

text_fields
bookmark_border
പത്തിലക്കഷായ നിർമാണ പരിശീലനം നൽകി മാഹി: പള്ളൂർ ആശ്രയ വിമൻസ് കോഓപറേറ്റിവ് സൊസൈറ്റി വാട്സ്ആപ് കൂട്ടായ്മയുടെ സഹകരണത്തോടെ കുഞ്ഞിപ്പുരമുക്ക് ​െറസിഡൻഷ്യൽ അസോസിയഷൻ അംഗങ്ങൾക്ക് ജീവീയം-2020 പദ്ധതിയുടെ ഭാഗമായി പത്തിലക്കഷായ നിർമാണ പരിശീലനം നൽകി. കുട്ടികളോടൊത്ത് ചെടിയൂട്ട് നടത്തി ജീവീയം പദ്ധതി ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പത്തിലക്കഷായ കൂട്ട് നിർമാണം മാഹി കൃഷി ഓഫിസർ കെ. റോഷ് ഉദ്ഘാടനം ചെയ്തു. വൃക്ഷായുർവേദത്തെ അടിസ്ഥാനമാക്കി പച്ചക്കറികൾക്ക് രാസവളപ്രയോഗം പാടെ ഒഴിവാക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുക, വൃക്ഷായുർവേദം വ്യാപിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സൊസൈറ്റി പ്രസിഡൻറ് കെ.ഇ. സുലോചന അധ്യക്ഷത വഹിച്ചു. കർഷകരായ പത്മനാഭൻ കണ്ണമ്പത്ത്, നിസാം കണ്ണൂർ, ശ്രീധരൻ മാസ്​റ്റർ എന്നിവരെ ആദരിച്ചു. കുഞ്ഞിപ്പുരമുക്ക് അസോസിയേഷൻ പ്രസിഡൻറ് പത്മനാഭൻ, ദേവരാജ്, ഗിരീശൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story