Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയു.ഡി.എഫ്​ -​​വെൽഫെയർ...

യു.ഡി.എഫ്​ -​​വെൽഫെയർ പാർട്ടി നീക്കുപോക്ക്​ 20ഓളം ഇടങ്ങളിൽ

text_fields
bookmark_border
യു.ഡി.എഫ്​ -​​വെൽഫെയർ പാർട്ടി നീക്കുപോക്ക്​ 20ഓളം ഇടങ്ങളിൽ കണ്ണൂർ: യു.ഡി.എഫുമായുള്ള നീക്കുപോക്കനുസരിച്ച്​ ജില്ലയിൽ​ വെൽഫെയർ പാർട്ടി മത്സരിക്കുന്നത്​ 20ഓളം സീറ്റുകളിൽ. ഇതുസംബന്ധിച്ച്​ യു.ഡി.എഫ്​ നേതൃത്വവും വെൽ​െഫയർ പാർട്ടിയും ധാരണയായി. യു.ഡി.എഫ്​ പിന്തുണയുള്ള മണ്ഡലങ്ങളിൽ പകുതിയിലേറെ ഇടങ്ങളിൽ വെൽഫെയർ പാർട്ടി സ്​ഥാനാർഥികൾ തങ്ങളുടെ പാർട്ടി ചിഹ്​നത്തിലാകും മത്സരിക്കുക. മറ്റിടങ്ങളിൽ സ്വതന്ത്രനായി രംഗത്തുവരുന്ന വെൽ​െഫയർ സ്​ഥാനാർഥിയെ യു.ഡി.എഫ്​ പിന്തുണക്കും. ജില്ല പഞ്ചായത്തിലെ പന്ന്യന്നൂർ ഡിവിഷൻ ഉൾപ്പെടെ സീറ്റുകളിലാണ്​ ധാരണ. പന്ന്യന്നൂരിൽ ഡിവിഷനിൽ വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ​ൈഫസൽ മാടായിയാണ്​ സ്​ഥാനാർഥി. സി.പി.എമ്മി​ൻെറ സിറ്റിങ്​​ സീറ്റായ ഇവിടെ സ്വതന്ത്രനായി പത്രിക നൽകുന്ന ഫൈസലിനെ യു.ഡി.എഫ്​ ​പിന്തുണക്കും. തലശ്ശേരി നഗരസഭയിൽ രണ്ട്​ സീറ്റ്​, പാനൂർ, ഇരിട്ടി, പയ്യന്നൂർ നഗരസഭകളിൽ ഒന്നു വീതം സീറ്റുകൾ എന്നിങ്ങനെയാണ്​ ​ വെൽ​െഫയറിനായി യു.ഡി.എഫ്​ നീക്കിവെച്ചിട്ടുള്ളത്​. ഇതിനായി കോൺഗ്രസും മുസ്​ലിം ലീഗും തങ്ങളുടെ കൈയിലുള്ള സീറ്റുകൾ വിട്ടുനൽകി. തലശ്ശേരി നഗരസഭയിൽ വെൽഫെയറിന്​ നിലവിൽ രണ്ട്​ അംഗങ്ങളുണ്ട്​. ന്യൂമാഹി, ചൊക്ലി, മുഴപ്പിലങ്ങാട്​, മാടായി, ചെമ്പിലോട്​, കതിരൂർ, കീഴല്ലൂർ, മുണ്ടേരി, കൊട്ടിയൂർ, ഇരിക്കൂർ, നാറാത്ത്​ പഞ്ചായത്തുകളിൽ ഒന്നു വീതം സീറ്റുകളിലാണ്​ യു.ഡി.എഫ്​-വെൽഫെയർ പാർട്ടി ധാരണ. ഇതനുസരിച്ച്​ വെൽ​െഫയർ സ്​ഥാനാർഥികളെ പ്രഖ്യാപിച്ചു. എടക്കാട്​ ബ്ലോക്കിലെ തലമുണ്ട ഡിവിഷനിലും യു.ഡി.എഫ്​ പിന്തുണ വെൽഫെയറിനാണ്​. അതേസമയം, നിലവിൽ വെൽഫെയറിന്​ ഒരു അംഗമുള്ള വളപട്ടണം പഞ്ചായത്തിൽ രണ്ടു സീറ്റുകളിൽ യു.ഡി.എഫുമായി നീക്കുപോക്ക്​ ചർച്ച തുടരുകയാണ്​. തങ്ങളുടെ സ്വാധീന കേന്ദ്രങ്ങളിൽ യു.ഡി.എഫ്​ നീക്കു​േ​പാക്ക്​ ഇല്ലാത്ത ഇടങ്ങളിൽ വെൽഫെയർ സ്വന്തം നിലക്കും മത്സരരംഗത്തുണ്ട്​.യു.ഡി.എഫ്​ നീക്ക​ുപോക്കി​ൻെറ പശ്ചാത്തലത്തിൽ ഇക്കുറി നല്ല വിജയപ്രതീക്ഷയാണുള്ളതെന്ന്​ വെൽഫെയർ പാർട്ടി ജില്ല ​പ്രസിഡൻറ്​ സൈനുദ്ദീൻ കരിവെള്ളൂർ പറഞ്ഞു. പ്രാദേശിക നീക്കുപോക്ക്​ എന്ന നിലക്ക്​ വെൽ​െഫയർ പാർട്ടിയുമായുള്ള സഹകരണം യു.ഡി.എഫിന്​ നേട്ടമാകുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്ന്​ ജില്ല യു.ഡി.എഫ്​ ചെയർമാൻ പി.ടി മാത്യു പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story