Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightധർമടം പൊലീസ്...

ധർമടം പൊലീസ് സ്​റ്റേഷനിൽ 20 പേർക്ക് കോവിഡ്

text_fields
bookmark_border
ധർമടം പൊലീസ് സ്​റ്റേഷനിൽ 20 പേർക്ക് കോവിഡ്GENERAL...................തലശ്ശേരി: ധർമടം പൊലീസ് സ്േറ്റഷനിൽ ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ കോവിഡ്. കഴിഞ്ഞ നാലു ദിവസത്തിനുള്ളിലാണ് പ്രിൻസിപ്പൽ എസ്.െഎ മഹേഷ് കണ്ട​േമ്പത്ത് ഉൾപ്പെടെ 20ഒാളം ഉദ്യോഗസ്ഥർക്ക് കോവിഡ് പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചത്. രോഗം പിടിപെട്ട മുഴുവൻ പേരും ക്വാറൻറീനിൽ പോയതോടെ സ്​റ്റേഷ​ൻെറ ദൈനംദിന പ്രവർത്തനം തടസ്സപ്പെടുന്ന അവസ്ഥയിലായി. സമ്പർക്കത്തിലൂടെയാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് വൈറസ് ബാധിച്ചതെന്ന് കരുതുന്നു. കഴിഞ്ഞയാഴ്ച സ്​റ്റേഷനിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെ ഒരാൾക്ക് അസ്വാസ്ഥ്യം ഉണ്ടായി. പരിശോധനയിൽ കോവിഡ് പോസിറ്റിവാണെന്ന് കണ്ടെത്തി. ഇതിൽ പിന്നീട് ഓരോരുത്തർക്കായി ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെടുകയായിരുന്നു. പരിശോധനക്ക്​ വിധേയമായപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എസ്.െഎ, അഡീഷനൽ എസ്.െഎമാർ, സിവിൽ പൊലീസ് ഒാഫിസർമാർ അടക്കമുള്ളവർക്ക് ആൻറിജൻ പരിശാേധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. സ്​റ്റേഷനിൽ നിലവിൽ ജോലിചെയ്യുന്ന മുഴുവൻ ഉദ്യോഗസ്ഥരും പരിശോധനക്ക് വിധേയരായിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്​റ്റേഷൻ കെട്ടിടവും പരിസരവും തലശ്ശേരി അഗ്​നിശമന സേന അണുമുക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story