Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോവിഡ് ...

കോവിഡ് പെരുമാറ്റച്ചട്ട ലംഘനം; 1821 പേര്‍ക്കെതിരെ കേസ്

text_fields
bookmark_border
കോവിഡ് പെരുമാറ്റച്ചട്ട ലംഘനം; 1821 പേര്‍ക്കെതിരെ കേസ്​രണ്ടു വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചുകണ്ണൂർ: കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ച 1821 പേര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ സെക്​ടര്‍ മജിസ്‌ട്രേറ്റുമാര്‍ ശനിയാഴ്​ച കേസുകള്‍ രജിസ്​റ്റര്‍ ചെയ്തു. രണ്ടു വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു. കോവിഡ് നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച കണ്ണൂര്‍ നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനവും ശ്രീകണ്ഠപുരത്തെ പലചരക്കു കടയുമാണ് അടപ്പിച്ചത്. നിയമലംഘകര്‍ക്കെതിരേ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചതായി സെക്​ടര്‍ മജിസ്‌ട്രേറ്റുമാര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ജില്ലയില്‍ ഇതിനകം കൈക്കൊണ്ട കേസുകളുടെ എണ്ണം 4440 ആയി. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ 2401 കേസുകളാണ് രജിസ്​റ്റര്‍ ചെയ്തത്. ശനിയാഴ്​ച മാത്രം ഇവര്‍ക്കെതിരെ 600 കേസുകളെടുത്തു. സന്ദര്‍ശക രജിസ്​റ്റര്‍ സൂക്ഷിക്കാതെ പ്രവര്‍ത്തിച്ച 1321ഉം സാമൂഹിക അകലം പാലിക്കാതെ പ്രവര്‍ത്തിച്ച 256ഉം വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു. തലശ്ശേരി- 335, കണ്ണൂര്‍- 461, തളിപ്പറമ്പ്- 417, പയ്യന്നൂര്‍- 319, ഇരിട്ടി -289 എന്നിങ്ങനെയാണ് താലൂക്ക് തലത്തില്‍ രജിസ്​റ്റര്‍ ചെയ്ത കേസുകള്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story