കണ്ണൂർ കോർപറേഷൻ: കോൺഗ്രസ്–ലീഗ് തർക്കത്തിന് പരിഹാരം; ലീഗിന് 18 സീറ്റ്സി.പി.എം സിറ്റിങ് സീറ്റായ തിലാന്നൂർ മുസ്ലിം ലീഗിന് നൽകുമെന്ന് സൂചന കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ ഉടലെടുത്ത തർക്കത്തിന് പരിഹാരമായി. കഴിഞ്ഞ തവണത്തേതു പോലെ മുസ്ലിം ലീഗ് 18 ഡിവിഷനുകളിൽ മത്സരിക്കും. ശനിയാഴ്ച നടന്ന ചർച്ചയിലാണ് പ്രശ്നത്തിന് പരിഹാരമായത്. എന്നാൽ, കഴിഞ്ഞ തവണ ലീഗ് മത്സരിച്ച പഞ്ഞിക്കീൽ ഡിവിഷൻ കോൺഗ്രസ് വിട്ടു നൽകില്ല. ഇൗ ഡിവിഷനുവേണ്ടി മുസ്ലിം ലീഗ് അവകാശം ഉന്നയിെച്ചങ്കിലും നൽകില്ലെന്ന നിലപാടിലായിരുന്നു കോൺഗ്രസ്. കോൺഗ്രസ് വിമതനായി മത്സരിച്ച ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷായിരുന്നു പഞ്ഞിക്കീൽ വാർഡിൽനിന്ന് വിജയിച്ചത്. മുസ്ലിം ലീഗിൻെറ ഒൗദ്യോഗിക സ്ഥാനാർഥിക്ക് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ഇതേത്തുടർന്നാണ് മുസ്ലിം ലീഗ് തുടക്കം മുതൽക്കേ പഞ്ഞിക്കീൽ ഡിവിഷനുവേണ്ടി വാദിച്ചത്. ഇത് നൽകില്ലെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചു നിന്നതോടെ കോൺഗ്രസിൻെറ വാരം ഡിവിഷൻ വേണമെന്ന ആവശ്യം ലീഗ് നേതൃത്വം ഉന്നയിച്ചു. ഇൗ വിഷയത്തിൽ നേരത്തെ അഞ്ചുതവണ ഇരു നേതൃത്വങ്ങളും ചർച്ച നടത്തിയെങ്കിലും പരിഹാരം ഉണ്ടായില്ല. ഇതിൻെറ തുടർച്ചയായാണ് ശനിയാഴ്ചയും ചർച്ച നടന്നത്. ഇതിലാണ് നേരത്തെ തീരുമാനിച്ചതിനേക്കാളും ഒരു സീറ്റ് മുസ്ലിം ലീഗിന് അനുവദിക്കാൻ ധാരണയായത്. സി.പി.എം സിറ്റിങ് സീറ്റായ തിലാന്നൂർ മുസ്ലിം ലീഗിന് നൽകുമെന്നാണ് സൂചന. കോർപറേഷൻ സ്ഥാനാർഥികളെ യു.ഡി.എഫ് ഞായറാഴ്ച വൈകീട്ട് പ്രഖ്യാപിക്കും. ശനിയാഴ്ച വൈകീട്ട് നടന്ന ചർച്ചയിൽ കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ എം.പി, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി, ജില്ല പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദ്, ജനറൽ െസക്രട്ടറി അബ്ദുൽ കരീം ചേലേരി, ജില്ല സെക്രട്ടറി കെ.പി. താഹിർ എന്നിവർ സംബന്ധിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2020 12:00 AM GMT Updated On
date_range 2020-11-15T05:30:24+05:30കണ്ണൂർ കോർപറേഷൻ: കോൺഗ്രസ്–ലീഗ് തർക്കത്തിന് പരിഹാരം; ലീഗിന് 18 സീറ്റ്
text_fieldsNext Story