Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇരിട്ടിയിൽ സമ്പർക്ക...

ഇരിട്ടിയിൽ സമ്പർക്ക രോഗികളുടെ എണ്ണം 18 ആയി

text_fields
bookmark_border
ഇരിട്ടി: താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 18 ആയി. രണ്ടുപേർ രോഗം ബാധിച്ചും ഒരാൾ നിരീക്ഷണത്തിലിരിക്കെയും മരിച്ചു. ഇതോടെ ഇരിട്ടിയിൽ പരിശോധനകളും നിയന്ത്രണങ്ങളും കടുപ്പിച്ചു. ആദ്യം ഉറവിടം അറിയാതെ രോഗം ബാധിച്ച പടിയൂർ കൊശവൻവയൽ സ്വദേശി വ്യാഴാഴ്ചയും ഇയാളിൽനിന്ന്​ സമ്പർക്കം വഴി രോഗം ഉണ്ടായെന്ന് സംശയിക്കുന്ന പായം ഉദയഗിരി സ്വദേശി വെള്ളിയാഴ്ചയുമാണ് മരിച്ചത്. രണ്ടു പേരുടെയും കുടുംബങ്ങളിലുള്ളവർ രോഗം ബാധിച്ച് ചികിത്സയിലാണ്. ഇരിട്ടി നഗരസഭയിൽ മാത്രം അഞ്ചു വാർഡുകൾ ക​െണ്ടയ്​ൻമൻെറ്​ സോണാക്കി നിയന്ത്രണം കർശനമാക്കി. സമീപ പഞ്ചായത്തുകളായ പായം, ആറളം, പടിയൂർ, ഉളിക്കൽ എന്നിവിടങ്ങളിലും പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്​. ഇരിട്ടിയിൽ എടക്കാനം, പുന്നാട്, ഉളിയിൽ, ആട്യലം, പെരിയത്തിൽ വാർഡുകളാണ് ക​െണ്ടയ്​ൻമൻെറ്​ സോണാക്കി അടച്ചിട്ടത്. ഇരിട്ടി ടൗൺ വാർഡിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും കൂടുതൽ പേരുമായി സമ്പർക്കം ഇല്ലാത്തതിനാൽ വീടി​ൻെറ 100 മീറ്റർ ചുറ്റളവ് ക​െണ്ടയ്​ൻമൻെറ്​ സോണാക്കി പ്രദേശത്തേക്കുള്ള വഴികൾ അടച്ചു. കഴിഞ്ഞദിവസം സമ്പർക്കത്തെ തുടർന്ന് അടച്ച ഇരിട്ടി ഗ്രാമീൺ ബാങ്ക് തുറന്നു. ബാങ്കി​ൻെറ സി.സി.ടി.വി കാമറ പരിശോധിച്ച് രോഗം ബാധിച്ചയാൾ എത്തിയ സമയത്ത്​ ബാങ്കിലുണ്ടായവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിന്​ നടപടി സ്വീകരിച്ചു. മാക്കൂട്ടം ചുരം പാത വഴി ഇതര സംസ്ഥാനങ്ങളിൽനിന്ന്​ വരുന്നവർ യാത്രക്കിടെ പ്രധാന ടൗണുകളിലും മറ്റും ഇറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനകളും പൊലീസ് ശക്തമാക്കി​. നാലു ദിവസമായി അടച്ചിട്ട താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയും ലാബും തുറക്കുന്നതിന് അണുമുക്തമാക്കാനുള്ള നടപടി തുടങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story