കണ്ണൂർ: കോവിഡ് പശ്ചാത്തലത്തില്‍ കൂടിച്ചേരലുകളും ആള്‍ക്കൂട്ടവും ഇല്ലാതെ ഇ -ലോക് അദാലത്തുമായി കേരള ലീഗല്‍ സര്‍വിസസ് അതോറിറ്റി. ഒക്ടോബര്‍ 17നാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. കോടതികളില്‍ നിലവിലുള്ള കേസുകളും നേരിട്ട് ലഭിക്കുന്ന പരാതികളും അദാലത്തില്‍ പരിഗണിക്കും. കേസുകളിലെയും പരാതികളിലെയും കക്ഷികള്‍ അദാലത്ത്് കേന്ദ്രങ്ങളില്‍ ഹാജരാകാതെ അവരുടെ വീടുകളിലോ ഓഫിസുകളിലോ ഇരുന്ന് ഓണ്‍ലൈനായി അദാലത്ത് ബെഞ്ചിലെ അംഗങ്ങളുമായി സംസാരിച്ച് പരിഹാരം കണ്ടെത്തുന്ന രീതിയിലാണ് ഇ-ലോക് അദാലത്ത് നടക്കുക. ചര്‍ച്ചയില്‍ കക്ഷികള്‍ തമ്മില്‍ തീര്‍പ്പിലെത്തുന്ന കേസുകളില്‍ കക്ഷികള്‍ സമ്മതിച്ച് അംഗീകരിക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി അദാലത്ത് ബെഞ്ച് വിധികൾ തയാറാക്കി അതത് കക്ഷികള്‍ക്ക് ഇ-മെയില്‍ അയച്ചുകൊടുക്കുകയും കക്ഷികള്‍ അവയില്‍ തങ്ങളുടെ ഡിജിറ്റല്‍ ഒപ്പ് പതിച്ച് തിരിച്ചയച്ച് ബെഞ്ച് അംഗങ്ങളും ഒപ്പിടുകയും ചെയ്യുന്നതോടെ നിയമപ്രകാരം നടപ്പില്‍ വരുത്താവുന്ന വിധികളായി അവ മാറും. ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയാണ് ജില്ലയില്‍ ഇ-ലോക് അദാലത്ത് സംഘടിപ്പിക്കുന്നത്. കക്ഷികള്‍ക്ക് ഓണ്‍ലൈനായി പങ്കെടുക്കുന്നതിനും അവാര്‍ഡുകളായ കേസുകളില്‍ അവരുടെ ഡിജിറ്റല്‍ ഒപ്പ് പതിക്കുന്നതിനും മറ്റുമുള്ള സാങ്കേതിക സഹായങ്ങളും ഉപദേശ നിർദേശങ്ങളും 'സാമ' എന്ന സ്ഥാപനം നല്‍കും. ഒക്ടോബര്‍ ആദ്യ ആഴ്ച മുതല്‍ കേസുകള്‍ ബെഞ്ചുകളില്‍ പരിഗണിക്കും. കോടതികളില്‍ നിലവിലുള്ള കേസുകള്‍ അതത് കോടതി മുഖേന അദാലത്തിലേക്ക് അയക്കണം. നേരിട്ടുള്ള പരാതികള്‍ ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ തലശ്ശേരി ഓഫിസില്‍ െസപ്റ്റംബര്‍ 30നകം സമര്‍പ്പിക്കണം. പരാതികള്‍ ഇ-മെയില്‍ ആയി dlsakannurdistrict@gmail.com എന്ന മെയിലില്‍ അയക്കാം. പരാതികളില്‍ പരാതിക്കാരുടെയും എതിര്‍ കക്ഷികളുടെയും ശരിയായ മേല്‍വിലാസവും മൊബൈല്‍ ഫോണ്‍ നമ്പറുകളും ഇ-മെയില്‍ വിലാസവും രേഖപ്പെടുത്തണം. ഇ-മെയില്‍ ആയി അയക്കുന്ന പരാതികള്‍ പരാതിക്കാര്‍ ഒപ്പിട്ട് സ്‌കാന്‍ ചെയ്ത് അറ്റാച്ച്‌മൻെറായി അയക്കേണ്ടതും ഒപ്പിട്ട അസ്സൽ പരാതി ആവശ്യപ്പെടുന്ന പക്ഷം ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി ഓഫിസില്‍ എത്തിക്കേണ്ടതുമാണ്. ഫോണ്‍: 04902 344666, 04902 326766. ................
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2020 11:58 PM GMT Updated On
date_range 2020-09-25T05:28:50+05:30കേരള ലീഗല്‍ സര്‍വിസസ് അതോറിറ്റി ഇ-ലോക് അദാലത്ത് ഒക്ടോബര്‍ 17ന്
text_fieldsNext Story