Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇരിക്കൂറിൽ...

ഇരിക്കൂറിൽ ചുമട്ടുതൊഴിലാളിക്ക് കോവിഡ്; 150 പേർ സമ്പർക്ക പട്ടികയിൽ

text_fields
bookmark_border
ഇരിക്കൂർ: കഴിഞ്ഞദിവസം ഗവ. സി.എച്ച്.സിയിൽ വിവിധ മേഖലകളിൽപ്പെട്ട 80 വ്യക്തികളിൽ നടത്തിയ കോവിഡ് ആൻറിജൻ പരിശോധനയിൽ ഇരിക്കൂർ ടൗണിലെ ചുമട്ടുതൊഴിലാളിക്ക് പോസിറ്റിവായി. നിടുവള്ളൂർ ഒമ്പതാം വാർഡിൽ താമസിക്കുന്ന ചുമട്ടുതൊഴിലാളിയുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. തൊഴിലാളി ഇരിക്കൂറിലെ നിരവധി വ്യാപാരസ്ഥാപനങ്ങളുമായും വ്യക്തികളുമായും ബന്ധപ്പെട്ടിട്ടുണ്ട്​. പള്ളിയിൽ പ്രാർഥനക്കും എത്തിയിരുന്നു. പ്രാഥമിക സമ്പർക്ക ലിസ്​റ്റിൽ​ 150​േപരുണ്ട്​. ചുമട്ടുതൊഴിലാളിയുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തിൽ കഴിയണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​, മെംബർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ, യുനാനി മെഡിക്കൽ ഓഫിസർ, ഗവ. വി.എച്ച്.സിലെ ജൂനിയർ ഹെൽത്ത് ഇൻസ്െപക്ടർ തുടങ്ങിയവർക്ക്​ ആൻറിജൻ പരിശോധനയിൽ കോവിഡ് പോസിറ്റിവായതിനാൽ ചികിത്സയിലാരുന്നു. കഴിഞ്ഞ ദിവസം കോവിഡ് ആശുപതിയിലെ പരിശോധനയിൽ എല്ലാവരും കോവിഡ് നെഗറ്റിവായതോടെ വീട്ടിൽ ക്വാറൻറീനിൽ കഴിയുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story