Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒരു വീട്ടിലെ 13...

ഒരു വീട്ടിലെ 13 പേർക്ക് കോവിഡ്

text_fields
bookmark_border
വളപട്ടണം: ചിറക്കൽ പഞ്ചായത്തിലെ ഒന്നാം വാർഡിൽ . പാലോട്ടുവയൽ ജുമാമസ്​ജിദിനു സമീപത്തെ 24കാരനും ഇയാളുമായി സമ്പർക്കത്തിലായ വീട്ടുകാർക്കുമാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. വൃക്ക രോഗിയായ യുവാവ്​ ആഴ്​ചയിൽ മൂന്ന് ദിവസം ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന്​ വിധേയനായിരുന്നു. ചൊവ്വാഴ്​ച ഇവിടെ ഡയാലിസിസ് ചെയ്യാൻ വീണ്ടും എത്തിയപ്പോൾ പനിയെ തുടർന്ന് കോവിഡ് പരിശോധനക്ക്‌ വിധേയമാക്കിയിരുന്നു. വെള്ളിയാഴ്​ച ലഭിച്ച പരിശോധന ഫലം പോസിറ്റിവായി. ശനിയാഴ്​ച ഇയാളുമായി സമ്പർക്കമുള്ള വീട്ടുകാരുടെയും സ്രവ പരിശോധനയിൽ 12 പേരുടെയും ഫലം പോസിറ്റിവായി. പ്രദേശത്ത് പൊലീസും പഞ്ചായത്ത് അധികൃതരും ജാഗ്രത നിർദേശം നൽകി. ഇവരുടെ വീട്ടിലെത്തിയ ബന്ധുക്കളുടെയുൾപ്പെടെ വിവരങ്ങൾ ശേഖരിക്കും. വീട് ഉൾപ്പെടുന്ന പ്രദേശത്തെ കടകൾ അടക്കം അടക്കു​മെന്ന്​ വളപട്ടണം പൊലീസ് ഇൻസ്‌പെക്​ടർ എം. കൃഷ്​ണൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story