Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഏഴുപേര്‍ക്ക് കോവിഡ്;...

ഏഴുപേര്‍ക്ക് കോവിഡ്; 13 പേര്‍ക്ക് രോഗമുക്തി

text_fields
bookmark_border
കാസർകോട്​: വെള്ളിയാഴ്ച ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നെത്തിയവരാണെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു. ജൂണ്‍ 19ന് ദുബൈയില്‍ നിന്നെത്തിയ 60 വയസ്സുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി, കുവൈത്തില്‍ നിന്നെത്തിയ 38 വയസ്സുള്ള കാഞ്ഞങ്ങാട് നഗരസഭ സ്വദേശി (അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ്) എന്നിവര്‍ക്കും ജൂണ്‍ 24ന് ഖത്തറില്‍ നിന്നെത്തിയ 27 വയസ്സുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 28ന് ദുബൈയില്‍ നിന്നു വന്ന 25 വയസ്സുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി(ജി.എച്ച് തലശേരി), ജൂണ്‍ 30ന് മസ്‌കത്തില്‍ നിന്നെത്തിയ 31 വയസ്സുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി( എം.സി.എച്ച് പരിയാരം), ജൂണ്‍ 30ന് ഒമാനില്‍ നിന്നു വന്ന 55 വയസ്സുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി (ജി.എച്ച് തലശ്ശേരി), ജൂണ്‍ 30ന് സൗദിയില്‍നിന്ന് വന്ന 29 വയസ്സുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി (കോഴിക്കോട് സി.സി.സി) എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ്, പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രം, പരിയാരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ചികിത്സയിലുണ്ടായിരുന്ന 13 പേര്‍ക്ക് കോവിഡ് നെഗറ്റിവായി. കുവൈത്തില്‍ നിന്നെത്തി ജൂണ്‍ നാലിന് കോവിഡ് സ്ഥിരീകരിച്ച 25 വയസ്സുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി, ദുബൈയില്‍ നിന്നെത്തി ജൂണ്‍ എട്ടിന് കോവിഡ് സ്ഥിരീകരിച്ച 42 വയസ്സുള്ള നീലേശ്വരം നഗരസഭ സ്വദേശി, മഹാരാഷ്​ട്രയില്‍ നിന്നെത്തി ജൂണ്‍ 12 ന് രോഗം സ്ഥിരീകരിച്ച 44 വയസ്സുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശിനി, ജൂണ്‍ 14 ന് രോഗം സ്ഥിരീകരിച്ച 58 വയസ്സുള്ള പടന്ന പഞ്ചായത്ത് സ്വദേശി, മസ്‌കത്തില്‍ നിന്നു വന്ന് ജൂണ്‍ 21ന് കോവിഡ് സ്ഥിരീകരിച്ച 26 വയസ്സുള്ള വോര്‍ക്കാടി പഞ്ചായത്ത് സ്വദേശിനി ജൂണ്‍ 19ന് കോവിഡ് സ്ഥിരീകരിച്ച 58 വയസ്സുള്ള മീഞ്ച പഞ്ചായത്ത് സ്വദേശി, 59 വയസ്സുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 21ന് കോവിഡ് സ്ഥിരീകരിച്ച മംഗല്‍പാടി പഞ്ചായത്തിലെ ഏഴ് വയസ്സുള്ള കുട്ടി (എല്ലാവരും മഹാരാഷ്​ട്രയില്‍ നിന്നെത്തിയവര്‍), ജൂണ്‍ 20 ന് രോഗം സ്ഥിരീകരിച്ച 39 വയസ്സുള്ള കാറഡുക്ക പഞ്ചായത്ത് സ്വദേശി, ജൂണ്‍ 21 ന് കോവിഡ് സ്ഥിരീകരിച്ച 38 വയസ്സുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി( ഇരുവരും ദുബൈയില്‍ നിന്നെത്തിയവര്‍), ജൂണ്‍ 20 ന് കോവിഡ് സ്ഥിരീകരിച്ച 30 വയസ്സുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി, ജൂണ്‍ 21 ന് രോഗം സ്ഥിരീകരിച്ച 44 വയസ്സുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി (ഇരുവരും കുവൈത്തില്‍ നിന്നെത്തിയവര്‍), എന്നിവർക്കാണ്​ നെഗറ്റിവ്​ ആയത്​. വീടുകളില്‍ 6556 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 345 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6901 പേരാണ്. പുതുതായി 335 പേരെ നീരിക്ഷണത്തിലാക്കി. സൻെററിനല്‍ സര്‍വേ അടക്കം പുതുതായി 292 പേരുടെ സാമ്പിളുകള്‍ പരിേശാധനക്കയച്ചു. 526 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 531 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
Show Full Article
TAGS:
Next Story