Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഴിയൂരിൽ 12 പേർക്ക്...

അഴിയൂരിൽ 12 പേർക്ക് കോവിഡ് പോസിറ്റിവ്

text_fields
bookmark_border
മാഹി: അഴിയൂർ ഗ്രാമപഞ്ചായത്തിൽ ഒരു വീട്ടിലെ ആറുപേരും രണ്ടു വയസ്സുള്ള കുട്ടിയും ഗർഭിണിയുമുൾ​െപ്പടെ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്​ച നടത്തിയ 89 ആൻറിജൻ ടെസ്​റ്റിൽ എട്ടു പേർക്കും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നാലുപേർക്കുമായി 12 പേർക്കാണ് പോസിറ്റിവായത്. പാലക്കാട് ബിസിനസുള്ള മൂന്നാം വാർഡ് മനയിൽ മുക്കിലെ 68 വയസ്സുള്ള വ്യക്തിക്കും അവരുടെ ഭാര്യ ഉൾപ്പെടെയുള്ള അഞ്ചുപേർക്കും ഒരു കുടുംബത്തിൽ കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം ന്യൂമോണിയ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ഐ.സി.യുവിലാണുള്ളത്. മാഹിയിലെ ചുമട്ടുതൊഴിലാളി അഞ്ചാം വാർഡിൽ കുട്ടൻമുക്കിലെ 42കാരൻ, ഭാര്യ (32), മാതാവ് (63) എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു. 17ാം വാർഡിലെ ചുങ്കത്ത് 40 വയസ്സുള്ള ഡ്രൈവർ, കല്ലാമലയിലെ രണ്ടു വയസ്സുള്ള കുട്ടി, എട്ടാം വാർഡിൽ എൻജിനീയറിങ് പഠിക്കുന്ന 23കാരൻ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു. 14, 16, 17 വാർഡുകൾ കണ്ടെയ്ൻ​മൻെറ്​ സോണിൽനിന്ന്​ ഒഴിവാക്കി. മൂന്ന്​, ആറ്​, 18 എന്നിവിടങ്ങളിൽ നിയന്ത്രണങ്ങളുണ്ട്. ശനിയാഴ്​ച പോസിറ്റിവ് കേസ് റിപ്പോർട്ട് ചെയ്​ത അഞ്ച്​, 17 വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തും. നേരത്തെ രണ്ട് വീടുകളിൽ പോസിറ്റിവ് രോഗികളായിരുന്നവർ ശനിയാഴ്​ച നെഗറ്റിവായി. രണ്ടു വയസ്സുള്ള കുട്ടിയോടൊപ്പം അമ്മയെയും എഫ്.എൽ.ടി.സിയിലേക്ക് അയച്ചു.
Show Full Article
TAGS:
Next Story