Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിളയാങ്കോട്ട്​ വീട്ടിൽ...

വിളയാങ്കോട്ട്​ വീട്ടിൽ കവർച്ച; 12 പവൻ കവർന്നു

text_fields
bookmark_border
പയ്യന്നൂർ: വീട്ടുകാർ ഉറങ്ങിക്കിടക്കവേ വാതിൽ തകർത്ത് 12 പവൻ സ്വർണം കവർന്നു. വിളയാങ്കോട്ടാണ് കവർച്ച നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പിലാത്തറ വിളയാങ്കോ​െട്ട പി.സി. ഇബ്രാഹിംകുട്ടിയുടെ വീട്ടിലാണ് കവർച്ച നടന്നത്. രാവിലെ വീടി​ൻെറ വാതിലുകൾ തുറന്നു കിടക്കുന്നതുകണ്ട് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് കവർച്ച നടന്നതായി ശ്രദ്ധയിൽപെട്ടത്. അലമാര കുത്തിത്തുറന്നാണ് 12 പവൻ സ്വർണാഭരണങ്ങൾ കവർന്നത്. വീടി​ൻെറ അകത്തുകടന്ന മോഷ്​ടാവ് ബെഡ്റൂമിലെ അലമാര തുറന്ന് സ്വർണം കവർന്ന ശേഷം മുകൾ വശത്തുകൂടി ഇറങ്ങിപ്പോയി എന്നാണ് കരുതുന്നത്​. ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി തെളിവെടുത്തു. പരിശോധനക്കെത്തിയ പൊലീസ് നായ്​ മുകളിലെ ബെഡ്റൂമിലേക്കാണ് പോയത്. പരിയാരം മെഡിക്കൽ കോളജ് പൊലീസ് സ്​റ്റേഷൻ ഒാഫിസർ കെ.വി. ബാബു, എസ്.ഐമാരായ എം.വി. ഷാജി, സാംസൺ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story