Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅർബുദത്തിനെതിരെ 1001...

അർബുദത്തിനെതിരെ 1001 അമ്മമാർക്ക് മെഗാബോധവത്​കരണ യജ്ഞം

text_fields
bookmark_border
പാനൂർ: കോവിഡ് കാലത്ത് വീട്ടിൽ ഇരുന്ന്​ അർബുദത്തിനെതിരെ 1001 അമ്മമാർക്ക് മെഗാ ബോധവത്​കരണ യജ്ഞം നടത്തിയ രാജീവ് ഗാന്ധി സ്​കൂൾ എൻ.എസ്.എസ് യൂനിറ്റ് വിദ്യാർഥികളുടെ ഉദ്യമം ശ്രദ്ധേയമായി. പാനൂർ ലയൺസ് ക്ലബ്, രാജീവ് ഗാന്ധി സ്​കൂൾ എൻ.എസ്.എസ് യൂനിറ്റ് മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ഒരാഴ്​ചക്കിടെ ഇത്രയധികം അമ്മമാരെ ഉൾക്കൊള്ളിച്ച്​ മെഗാ സ്​തനാർബുദ ബോധവത്​കരണം നടത്തിയത്. രണ്ടു മണിക്കൂറോളം നീളുന്ന അഞ്ച് ക്ലാസുകളാണ് ഗൂഗ്​ൾ മീറ്റ് വഴി സംഘടിപ്പിച്ചത്. തുടക്കത്തി​ലേ അർബുദ ലക്ഷണങ്ങൾ കണ്ടുപിടിച്ചാൽ പൂർണമായും ഭേദമാകുന്നതാണെന്ന അവബോധം സൃഷ്​ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോധവത്കരണ യജ്ഞത്തിന് നേതൃത്വം നൽകിയതെന്ന് എല്ലാ ക്ലാസുകളിലും മോഡറേറ്ററായിരുന്ന മലബാർ കാൻസർ കെയർ സൊസൈറ്റി ചെയർമാൻ ഡോ. ഡി. കൃഷ്​ണനാഥ് പൈ പറഞ്ഞു. വിവിധ സെഷനുകൾ ഡോ. ഒ.വി. സനൽ, ജില്ല ക്രൈം റെക്കോഡ്​സ് ബ്യൂറോ ഡിവൈ.എസ്​.പി കെ.വി. വേണുഗോപാൽ, ഡോ.കെ.കെ. രാജാറാം, യോഹന്നാൻ മട്ടത്തിൽ, ഡോ. പി. സുധീർ എന്നിവർ ഉദ്ഘാടനം ചെയ്​തു. എം.സി.സി മെഡിക്കൽ ഡയറക്​ടർമാരായ ഡോ. വി.സി. രവീന്ദ്രൻ, ഡോ. സുചിത്ര സുധീർ, ഡോ. ഹർഷ ഗംഗാധരൻ എന്നിവർ ക്ലാസുകളെടുത്തു. സ്​കൂൾ പ്രിൻസിപ്പൽ എ.കെ. പ്രേമദാസൻ, എച്ച്.എം സി.പി. സുധീന്ദ്രൻ, കെ. കൃഷ്​ണൻ, എ.എൽ. അലൗജ്, പ്രദീപ് പ്രതിഭ, അഡ്വ. കെ.കെ. രാജൻ തുടങ്ങിയവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ സജീവ് ഒതയോത്ത്, ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ്​ കാൻസർ ഡിറ്റക്​ഷൻ ആൻഡ്​ അവേർനസ്-ഇൻ ചാർജ് ഗീത കൊമ്മേരി, വളൻറിയർമാരായ അശ്വത്ഥ്​​ വിനോദ്, ഹൃദ്യുത് ഹേംരാഗ്, വിഘ്നേഷ്, കീർത്തന പ്രകാശ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story