Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകേരള ബാങ്ക്​ ജില്ലയിൽ...

കേരള ബാങ്ക്​ ജില്ലയിൽ 10 എ.ടി.എം കൗണ്ടറുകൾ തുറക്കും

text_fields
bookmark_border
കണ്ണൂർ: എ.ടി.എം ശൃംഖല വ്യാപിപ്പിക്കാൻ നടപടികളുമായി കേരള ബാങ്ക്. ഇതി​ൻെറ ഭാഗമായി കേരളപ്പിറവി ദിനത്തിൽ ജില്ലയിൽ 10 എ.ടി.എം കൗണ്ടറുകൾ പ്രവർത്തനം ആരംഭിക്കും. കേരള ബാങ്കി​ൻെറ കണ്ണൂർ റീജനൽ ഓഫിസിന് കീഴിൽ കണ്ണപുരം, പിലാത്തറ, മാതമംഗലം, കടന്നപ്പള്ളി, അഴീക്കോട്, ചക്കരക്കൽ, കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ, ഇരിട്ടി എന്നീ സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന എ.ടി.എം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഞായറാഴ്ച രാവിലെ 9.30ന് ഓൺലൈനായി ഉദ്‌ഘാടനം ചെയ്യും. കടന്നപ്പള്ളിയിൽ കടന്നപ്പള്ളി-പാണപ്പുഴ സർവിസ് സഹകരണ ബാങ്കുമായി ചേർന്നാണ് എ.ടി.എം സ്ഥാപിക്കുന്നത്. അഞ്ച്​ മൊബൈൽ എ.ടി.എം ഉൾപ്പെടെ 287 എണ്ണമാണ് നിലവിൽ കേരള ബാങ്കിനുള്ളത്‌. കേരള ബാങ്കി​ൻെറ കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുമ്പോൾ ഒരുവിധ സർവിസ് ചാർജും ഈടാക്കില്ല. പണം പിൻവലിക്കുന്നതിന് നിബന്ധനകൾ ഇല്ലെന്നും റീജനൽ ജനറൽ മാനേജർ എ. അനിൽകുമാർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story