Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശ്രീകണ്​ഠപുരം...

ശ്രീകണ്​ഠപുരം പീപ്​ൾസ്​ വില്ലേജ് ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
കണ്ണൂർ: പ്രളയത്തിലും മറ്റും കിടപ്പാടം ഇല്ലാതായ 11 കുടുംബങ്ങൾക്കുള്ള ഭവനങ്ങൾ ഉൾപ്പെ​ട്ട ​ശ്രീകണ്​ഠപുരം പീപ്​ൾസ്​ വില്ലേജ്​ ശനിയാഴ്ച വൈകീട്ട് നാലിന് ഡെപ്യൂട്ടി സ്​പീക്കർ ചിറ്റയം ഗോപകുമാർ നാടിന് സമർപ്പിക്കും. കണ്ണൂർ ജില്ലയിലെ ശ്രീകണ്​ഠപുരം മുനിസിപ്പാലിറ്റിയിൽ നെടിയേങ്ങ വില്ലേജിലെ കംബ്ലാരിയിൽ ദാനമായി ലഭിച്ച ഒരേക്കർ ഭൂമിയിലാണ്​ 'പീപ്​ൾസ്​ വില്ലേജ്​' രൂപപ്പെടുത്തിയിരിക്കുന്നത്​. നാല്​ സൻെറ്​ വീതം ഭൂമിയിൽ രണ്ട്​ ബെഡ്​റൂം 550 സ്​ക്വയർഫീറ്റ്​ ഭവനങ്ങളാണ് പണിതത്. ഒരു വീടിന്​ ഏഴു​ ലക്ഷം രൂപ വീതമാണ്​ ചെലവ്​. 16 മാസത്തിനുള്ളിലാണ് നിർമാണം പൂർത്തിയായത്. കെ. മുരളീധരൻ എം.പി ഭൂരഹിതരായ ആറു​ കുടുംബങ്ങൾക്ക്​ താക്കോൽദാന കർമം നിർവഹിക്കും. കെ.വി. സുമേഷ് എം.എൽ.എ ഏറ്റുവാങ്ങും. പ്രളയത്തിൽ വീട്​ നഷ്​ടപ്പെട്ട അഞ്ചു​ കുടുംബങ്ങൾക്കുള്ള താക്കോൽ ജമാഅത്തെ ഇസ്​ലാമി അസി. അമീർ പി. മുജീബുറഹ്​മാൻ കൈമാറും. ശ്രീകണ്​ഠപുരം നഗരസഭ ചെയർപേഴ്​സൻ ഡോ.കെ.വി. ഫിലോമിന താക്കോൽ സ്വീകരിക്കും. അഞ്ചു വീടുകളും കമ്യൂണിറ്റി സൻെററും തൊഴിൽപരിശീലന കേന്ദ്രവും ഉൾപ്പെട്ട രണ്ടാംഘട്ട പദ്ധതി ഡൽഹി ഹ്യൂമൺ വെൽഫെയർ ഫൗണ്ടേഷൻ വൈസ്​ ചെയർമാൻ ടി. ആരിഫലി പ്രഖ്യാപിക്കും. വില്ലേജിലെ ജലവിതരണ പദ്ധതി അഡ്വ. സജീവ്​ ജോസഫ്​ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പീപ്​ൾസ് വില്ലേജ് പത്രിക ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ ചലചിത്രതാരം സന്തോഷ്​ കീഴാറ്റൂരിന് നൽകി പ്രകാശനം ചെയ്യും. നഗരസഭാംഗം ടി.ആർ. നാരായണൻ വില്ലേജി​‍ൻെറ ഹരിതവത്​കരണ പരിസ്ഥിതി പ്രഖ്യാപനം നിർവഹിക്കും. പീപ്​ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി അധ്യക്ഷതവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story