Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദേശീയ സീനിയർ വനിത...

ദേശീയ സീനിയർ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് കൂത്തുപറമ്പിൽ തുടക്കം.

text_fields
bookmark_border
കൂത്തുപറമ്പ്: ദേശീയ സീനിയർ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് കൂത്തുപറമ്പ് മുനിസിപ്പൽ സ്​റ്റേഡിയത്തിൽ ഉജ്ജ്വല തുടക്കം.ആദ്യമത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മണിപ്പൂർ മേഘാലയയെ 4-0 പരാജയപ്പെടുത്തി. ടൂർണമൻെറിലുടനീളം ആധിപത്യം ഉറപ്പിച്ച മണിപ്പൂർ എതിരാളികളെ നിഷ്പ്രഭമാക്കി. 47ാം മിനിറ്റിൽ ആസേം റോജ ദേവിയാണ് മണിപ്പൂരിനായി ആദ്യ ഗോൾ നേടിയത്. 48ാം മിനിറ്റിൽ മൊയ്റാങ്കിതം മന്ദാകിനി ദേവി, 54ാം മിനിറ്റിൽ യാങ്കോം കിരൺബാല ചാനു, 81ാം മിനിറ്റിൽ തിങ്ക്ബയ്ജാം ,ബേബി സന ദേവി എന്നിവരും ഗോളുകൾ നേടി. ഉച്ചക്കു ശേഷം നടന്ന രാണ്ടാം മത്സരത്തിൽ കരുത്തരായ ദാമൻ-ദിയു ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പോണ്ടിച്ചേരിയെയാണ് പരാജയപ്പെടുത്തിയത്. ദാമൻ-ദിയുവിനു വേണ്ടി 17 ാം മിനിറ്റിൽ 15 ാം നമ്പർ താരം ദിക്ഷ ബാൻസോഡ് ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിൽ 48ാം മിനിറ്റിൽ സെൽഫ് ഗോൾ വഴങ്ങിയ പൊണ്ടിച്ചേരി ദാമൻ-ദിയുവിനു ആധികാരിക വിജയം സമ്മാനിക്കുകയായിരുന്നു. ഗ്രൂപ്​ എ യിലെ ആദ്യറൗണ്ട് മത്സരമാണ് ഇന്നലെ നടന്നത്. ഇന്ന് രാവിലെ 9.30ന് ഗ്രൂപ്പ് സി മത്സരത്തിൽ ഹിമാചൽ പ്രദേശും - ബിഹാറും തമ്മിലും, 2.30 ന് അസമും - രാജസ്ഥാനും തമ്മിലും ഏറ്റുമുട്ടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story