Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്കൂൾ കെട്ടിടോദ്ഘാടനം

സ്കൂൾ കെട്ടിടോദ്ഘാടനം

text_fields
bookmark_border
തലശ്ശേരി: ചുണ്ടങ്ങാ​െപ്പായിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിനായി പണിത പുതിയ കെട്ടിടം ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ച രണ്ടിന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. എ.എൻ. ഷംസീർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന്​ അനുവദിച്ച ഒരുകോടി രൂപ ചെലവഴിച്ചാണ് ആറ് ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളുമടങ്ങിയ കെട്ടിടം നിർമിച്ചതെന്ന് സ്കൂൾ പ്രിൻസിപ്പൽ കെ.കെ. ബാലകൃഷ്ണനും പ്രധാനാധ്യാപകൻ എൻ.പി. രാജേന്ദ്രനും പി.ടി.എ പ്രസിഡൻറ്​ പി. ചന്ദ്രനും വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരിമിതമായ സൗകര്യങ്ങളിൽ വീർപ്പുമുട്ടുമ്പോഴും സ്കൂൾ 14 വർഷമായി എസ്.എസ്.എൽ.സി പരിക്ഷയിൽ നൂറ് ശതമാനം വിജയം നേടിയതായി പ്രധാനാധ്യാപകൻ അറിയിച്ചു. നിലവിൽ 480 കുട്ടികൾ ഹയർ സെക്കൻഡറിയിലും 200 വിദ്യാർഥികൾ ഹൈസ്കൂൾ വിഭാഗത്തിലും ഇവിടെ പഠനം നടത്തുന്നുണ്ട്. വാർത്തസമ്മേളനത്തിൽ കെ. മോഹനൻ, ടി.കെ. ഷാജ്, ടി.കെ. ഫ്രാൻസിസ് എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:
Next Story