Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎ.ഇ.ഒ ഓഫിസ് ധർണ

എ.ഇ.ഒ ഓഫിസ് ധർണ

text_fields
bookmark_border
എ.ഇ.ഒ ഓഫിസ് ധർണ
cancel
തളിപ്പറമ്പ്: അധ്യാപകരെ അപമാനിച്ച തളിപ്പറമ്പ് നോർത്ത് എ.ഇ.ഒയെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ്​ കെ. രമേശൻ ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച രാവിലെ 11ഒാടെയാണ് കെ.പി.എസ്.ടി.എ പ്രവർത്തകർ പ്രകടനമായി തളിപ്പറമ്പ് നോർത്ത് എ.ഇ.ഒ ഓഫിസ് സ്ഥിതി ചെയ്യുന്ന മിനി സിവിൽ സ്​റ്റേഷന് മുന്നിലെത്തിയത്. തളിപ്പറമ്പ് നോർത്ത് എ.ഇ.ഒ അധ്യാപകരെ നിരന്തരം അപമാനിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിക്കാനെത്തിയ കെ.പി.എസ്.ടി.എ നേതാക്കളെ എ.ഇ.ഒ ഓഫിസിൽനിന്ന്​ അധിക്ഷേപിച്ച് ഇറക്കിവിട്ടതായാണ് സമരക്കാർ പറയുന്നത്. ഈ സംഭവങ്ങളിൽ പ്രതിഷേധിച്ചാണ് കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് എ.ഇ.ഒ ഓഫിസിലേക്ക് പ്രതിഷേധ സമരം നടത്തിയത്. ജില്ല പ്രസിഡൻറ്​ യു.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.വി. സോമനാഥൻ, വി. മണികണ്ഠൻ, വി.ബി. കുബേരൻ നമ്പൂതിരി, ടി. അംബരീഷ്, പി.വി. സജീവൻ, പി.കെ. ഇന്ദിര തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story