Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദിവ്യബലി അർപ്പിച്ചു

ദിവ്യബലി അർപ്പിച്ചു

text_fields
bookmark_border
ദിവ്യബലി അർപ്പിച്ചു
cancel
ദിവ്യബലി അർപ്പിച്ചുമാഹി: മാഹി സൻെറ്​ തെരേസാസ് തീർഥാടന കേന്ദ്രത്തിൽ തിരുനാൾ ആഘോഷത്തിന്‍റെ എട്ടാം ദിനത്തിൽ ഇടവക വികാരി ഫാ.വിൻസൻെറ് പുളിക്കലിന്‍റെ കർമികത്വത്തിൽ ദിവ്യബലി നടന്നു. വൈകീട്ട് ആറിന് ഫാ. ജോർജ് കുറുപ്പത്തിന്‍റെ മുഖ്യ കാർമികത്വത്തിൽ സാഘോഷമായ ദിവ്യബലി അർപ്പിച്ചു. വിശുദ്ധ അമ്മ ത്രേസ്യാ മാതാവിനോടുള്ള നൊവേനയും വിശുദ്ധ അമ്മ ത്രേസ്യായുടെ അത്ഭുതരൂപം വഹിച്ചുള്ള പ്രദക്ഷിണവും നടത്തി. സഹവികാരി ഫാ ജോസഫ്, ഡീക്കൻമാരായ ആൻറണി ദാസ്, സ്​റ്റീവെൻസെൻ പോൾ, പാരിഷ് കൗൺസിൽ സെക്രട്ടറി സജി സാമുവൽ, പാരിഷ് കൗൺസിൽ, കമ്മിറ്റി ഭാരവാഹികൾ, സിസ്​റ്റർമാർ, വൈദികർ, ഇടവകാംഗങ്ങൾ എന്നിവർ നേതൃത്വം വഹിച്ചു. ഇടവകയിലെ മതബോധന വിഭാഗവും പി.ടി.എയും സാഘോഷ ദിവ്യബലിക്ക് നേതൃത്വം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരുനേരം ദേവാലയത്തിലേക്ക് 40 പേർക്ക് മാത്രമാണ് പ്രവേശനമുള്ളത്. തിരുനാളിന്‍റെ ഒമ്പതാം ദിനത്തിൽ രാവിലെ ഏഴിന് ദിവ്യബലിയും വൈകീട്ട് ആറിന് കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ജെൻസൺ പുത്തൻവീട്ടിലിന്‍റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും നടക്കും. ഇടവകയിലെ സൻെറ് ഡോൺബോസ്കോ കുടുംബയൂനിറ്റ് ദിവ്യബലിക്ക് നേതൃത്വം നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story