Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതാഘാതമേറ്റ് ...

വൈദ്യുതാഘാതമേറ്റ് പയ്യാവൂരില്‍ കാട്ടാന ചെരിഞ്ഞു

text_fields
bookmark_border
ശ്രീകണ്​ഠപുരം: തിമിര്‍ത്തു പെയ്യുന്ന മഴക്കിടെ വൈദ്യുതി ലൈനില്‍നിന്ന് വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു. പയ്യാവൂര്‍ നറുക്കുംചീത്തയില്‍ മുന്‍ പഞ്ചായത്ത്​ അംഗം സജന്‍ വെട്ടുകാട്ടിലി‍​ൻെറ വീട്ടുപറമ്പിലാണ് 15 വയസ്സുള്ള പിടിയാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് നിരവധി കാട്ടാനക്കൂട്ടമുണ്ടായിരുന്നു. തിങ്കളാഴ്​ച രാത്രി ഈ ഭാഗത്തിറങ്ങിയ 12 ഓളം കാട്ടാനകളെ നാട്ടുകാര്‍ കണ്ടിരുന്നു. ഇതിലൊന്നിനാണ്​ വൈദ്യുതാഘാതമേറ്റത്. ചൊവ്വാഴ്​ച രാവിലെ ഏ​േഴാടെയാണ് ആനയെ ചെരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. സമീപത്തെ വൈദ്യുതിതൂണുകളും ലൈനുകളും പൊട്ടിവീണ നിലയിലാണുണ്ടായിരുന്നത്. ആനയുടെ തുമ്പിക്കൈയുടെ ഒരുഭാഗം കരിഞ്ഞിട്ടുണ്ട്. ആന കുന്നിറങ്ങി വേഗത്തില്‍ വരുന്നതിനിടെ വൈദ്യുതി തൂണില്‍ ഇടിച്ചുവെന്നാണ് കരുതുന്നത്. ഇങ്ങനെ മറിഞ്ഞുവീണ തൂണിലെ വൈദ്യുതിലൈനില്‍നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്ന് പോസ്​റ്റ്​മോർട്ടത്തിനു ശേഷം സ്ഥലത്തെത്തിയ ജില്ല ഫോറസ്​റ്റ്​ ഓഫിസർ പി. കാർത്തിക് 'മാധ്യമ'ത്തോട് പറഞ്ഞു. തളിപ്പറമ്പ്​ ഫോറസ്​റ്റ്​ റേഞ്ച് ഓഫിസര്‍ വി. രതീഷ്, സെക്​ഷന്‍ ഓഫിസര്‍മാരായ ടി.കെ. സുഭാഷ്, സുന്ദരന്‍, ബീറ്റ് ഓഫിസര്‍മാരായ രാമദാസന്‍, മുകേഷ്, പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻറ്​ സാജു സേവ്യർ, വാർഡ്​ അംഗം ഷീന ജോണി എന്നിവര്‍ സ്ഥലത്തെത്തി. പൈസക്കരി മൃഗാശുപത്രി ഡോ. പി.എം. ജോണി പോസ്​റ്റ്​ ​മോര്‍ട്ടം നടത്തി. വൈകീട്ട് മൂന്നരയോടെ സജൻ വെട്ടുകാട്ടിലിൻെറ പറമ്പില്‍തന്നെ വലിയ കുഴിയെടുത്ത് ആനയെ സംസ്‌കരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story