Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്ലസ്​ വൺ സീറ്റ്​:...

പ്ലസ്​ വൺ സീറ്റ്​: വിദ്യാർഥികളും രക്ഷിതാക്കളും പ്രക്ഷോഭത്തിന്

text_fields
bookmark_border
പ്ലസ്​ വൺ സീറ്റ്​: വിദ്യാർഥികളും രക്ഷിതാക്കളും പ്രക്ഷോഭത്തിന്​ കണ്ണൂര്‍: മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടും പ്ലസ്​ വണിന്​ ആഗ്രഹിച്ച സീറ്റ്​ കിട്ടാതെ ജില്ലയിൽ നിരവധി വിദ്യാർഥികൾ. അപേക്ഷയിൽ പതിനാറ് വരെ സ്‌കൂളുകള്‍ മുന്‍ഗണന ക്രമത്തില്‍ നല്‍കിയിട്ടും ഒരു സ്‌കൂളില്‍ പോലും സീറ്റ്​ ലഭിച്ചില്ലെന്ന്​ നിദ ഫാത്തിമ, ഷിഫ, എന്‍.എന്‍.അസ്‌നാഫ് എന്നിവര്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് കാലത്തും പ്രതിസന്ധികളെ മറികടന്ന് മികച്ച വിജയം കരസ്ഥമാക്കിയവരാണ് തങ്ങള്‍. എന്നാല്‍, താല്‍പര്യമുള്ള വിഷയവും സ്‌കൂളും ലഭിക്കാത്ത അവസ്ഥയാണ്​. മെറിറ്റ്​ സീറ്റിന്​ യോഗ്യതയുണ്ടെന്നിരിക്കെ, മാനേജ്‌മൻെറ്​ സീറ്റില്‍ പ്രവേശനം ആഗ്രഹിക്കുന്നില്ല. പ്ലസ്​ വൺ സീറ്റ്​ പ്രശ്​നത്തിന്​ പരിഹാരം തേടി വിദ്യാഭ്യാസ അവകാശ കൂട്ടായ്മ രൂപവത്​കരിച്ച്​ വിദ്യാർഥികളും രക്ഷിതാക്കളും സമരരംഗത്തിറങ്ങുകയാണ്​. ജില്ലയില്‍ ആവശ്യമായ പ്ലസ് വണ്‍ സീറ്റ് അനുവദിക്കണം. ജനപ്രതിനിധികളെയും ഇതുസംബന്ധിച്ച് കണ്ട് പരാതി ബോധിപ്പിക്കും. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഉപരോധം, വഴിതടയല്‍ ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലയിൽ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിട്ടും ഉന്നത വിജയം കരസ്ഥമാക്കിയ 11883 വിദ്യാര്‍ഥികള്‍ക്ക് രണ്ടാം അലോട്ട്‌മൻെറിന് ശേഷവും സീറ്റില്ല. ഇതില്‍ നാല്‍പത് ശതമാനവും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവരാണ്. തെക്കന്‍ ജില്ലകളില്‍ ഡി പ്ലസ് മാത്രം നേടിയ കുട്ടികള്‍ക്കുപോലും പ്ലസ് വണിന് ഇഷ്​ട വിഷയം ലഭിക്കുമ്പോഴാണ് കണ്ണൂര്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ പെരുവഴിയിലിരിക്കുന്നതെന്ന് വിദ്യാഭ്യാസ അവകാശ കൂട്ടായ്മ അംഗങ്ങള്‍ വാര്‍ത്തസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. വാര്‍ത്തസമ്മേളനത്തില്‍ ഭാരവാഹികളായ മിസ്ഹബ് ഷിബില്‍, പി.സി. റൈഹാനത്ത് എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story