Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചിട്ടി തട്ടിപ്പ്: ...

ചിട്ടി തട്ടിപ്പ്: നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്

text_fields
bookmark_border
ചിട്ടി തട്ടിപ്പ്: നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് പേരാവൂര്‍: കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തിയ പേരാവൂര്‍ കോഓപറേറ്റിവ് ഹൗസ് ബില്‍ഡിങ്​ സൊസൈറ്റിക്കുമുന്നില്‍ കര്‍മസമിതിയുടെ നേതൃത്വത്തിലുള്ള റിലേ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്​. രണ്ടാം ദിവസം മിനി മാത്യുവാണ് നിരാഹാര സമരം നടത്തിയത്. രണ്ടാം ദിവസത്തെ സമരം കര്‍മസമിതി ചെയര്‍മാന്‍ കെ. സനീഷ് ഉദ്ഘാടനം ചെയ്തു. മാത്യു തോട്ടത്തില്‍, കര്‍മസമിതി കണ്‍വീനര്‍ സിബി മേച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.ഈ മാസം 15നകം പരിശോധന റിപ്പോര്‍ട്ട് നല്‍കാനാണ് ജോയൻറ്​ രജിസ്ട്രാര്‍ നിർദേശം നല്‍കിയിട്ടുള്ളതെങ്കിലും കോഓപറേറ്റിവ് ഹൗസ് ബില്‍ഡിങ്​ സൊസൈറ്റി ചിട്ടി തട്ടിപ്പില്‍ ആരോപണവിധേയരായ സെക്രട്ടറി പി.വി. ഹരിദാസ് സഹകരണ വകുപ്പ് നടത്തിയ ചോദ്യം ചെയ്യലില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും ഹാജരായില്ല. മുന്‍ പ്രസിഡൻറ്​ കെ. പ്രിയന്‍ ചോദ്യംചെയ്യലിന് ഹാജരായി മൊഴി നല്‍കി. ഇനിയും ഹാജരായില്ലെങ്കില്‍ സെക്രട്ടറിക്കെതിരെ വാറൻറ്​ പുറപ്പെടുവിക്കുമെന്ന് സഹകരണ വകുപ്പ് അസി. രജിസ്ട്രാര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story