Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധ ധർണ

പ്രതിഷേധ ധർണ

text_fields
bookmark_border
പ്രതിഷേധ ധർണ ചിത്രം:kannapuram.jpg കണ്ണപുരം റെയിൽവേ സ്​റ്റേഷന്​ മുന്നിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ ധർണകണ്ണപുരം: കണ്ണപുരം റെയിൽവേ സ്​റ്റേഷനിൽ നിർത്തിക്കൊണ്ടിരുന്ന വെസ്​റ്റ്​ കോസ്​റ്റ്​, ഗാന്ധിധാം, ഓഖ, വെരാവൽ ട്രെയിനുകളുടെ സ്​റ്റോപ്പുകൾ നിർത്തലാക്കിയതിനെതിരെയും റിസർവേഷൻ സൗകര്യം നിർത്തലാക്കാനുള്ള നീക്കത്തിനെതിരെയും മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി. കണ്ണപുരം സ്​റ്റേഷനിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. റഷീദ് കവ്വായി ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ കാപ്പാടൻ ശശിധരൻ, വൈസ് പ്രസിഡൻറ്​ എം. നാരായണൻ, ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി അംഗം ദിനു മൊട്ടമ്മൽ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ സി. അംബ്രോസ്, സതീഷ് കടാങ്കോട്ട്, മണ്ഡലം ഭാരവാഹികളായ വി.വി. രവീന്ദ്രൻ, സന്തോഷ് വള്ളുവൻകടവ്, പ്രജീഷ് കീഴറ, ഷാജി കാവുങ്കൽ, ജയചന്ദ്രൻ പുല്ലാനി, കെ. ശിവപ്രകാശ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story