Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമട്ടന്നൂർ ബൈപാസ്:...

മട്ടന്നൂർ ബൈപാസ്: നടപടി തുടങ്ങുന്നു

text_fields
bookmark_border
മട്ടന്നൂർ ബൈപാസ്: നടപടി തുടങ്ങുന്നു മട്ടന്നൂർ: വിമാനത്താവള നഗരമായ മട്ടന്നൂരിലെ ഗതാഗതക്കുരുക്കഴിക്കാന്‍ ബൈപാസ് റോഡ് എന്ന ആശയം വീണ്ടും സജീവമായി. ഇതിന്‍റെ ഭാഗമായി ചൊവ്വാഴ്ച മട്ടന്നൂർ പൊലീസ് സ്‌റ്റേഷനിൽ കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ, എ.സി.പി സജേഷ് വാഴവളപ്പില്‍ എന്നിവരുമായി കെ.കെ. ശൈലജ എം.എല്‍.എ ചര്‍ച്ച നടത്തി. പൊലീസ് സ്​റ്റേഷന്‍റെ അധീനതയിലുള്ള സ്ഥലം വിട്ടുകിട്ടിയാല്‍ മാത്രമാണ്, കണ്ണൂർ റോഡിൽ നിന്ന് തലശ്ശേരി റോഡിലേക്കുള്ള ബൈപാസ് റോഡ് യാഥാര്‍ഥ്യമാവുക. കഴിഞ്ഞ ആറു വര്‍ഷമായി ശ്രമം നടക്കുന്നുണ്ടെങ്കിലും പരിഹാരമായിരുന്നില്ല. കഴിഞ്ഞദിവസം എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ച്, ജില്ല കലക്ടറുടെയും പൊലീസ്- റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടേയും യോഗം വിളിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന്‍റെ ആദ്യപടിയായ ചര്‍ച്ചയാണ് ചൊവ്വാഴ്ച നടന്നത്. നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു, വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍, എ.ഡി.എം ദിവാകരന്‍ തുടങ്ങിയവരും പങ്കെടുത്തു.photo -mattanur bypass -മട്ടന്നൂർ നിർദിഷ്​ട ബൈപാസ്​ റോഡിനുവേണ്ട പൊലീസ്​ സ്​റ്റേഷന്​ പിറകിലുള്ള സ്​ഥലം കെ.കെ. ശൈലജ എം.എൽ.എ, സിറ്റി പൊലീസ്​ കമീഷണർ ആർ. ഇള​ങ്കോ എന്നിവർ പരിശോധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story