Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇരിട്ടി...

ഇരിട്ടി അഗ്നിരക്ഷാനിലയത്തിന് കരുത്തായി മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ

text_fields
bookmark_border
ഇരിട്ടി അഗ്നിരക്ഷാനിലയത്തിന് കരുത്തായി മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ പടം: irt fire and rescue ഇരിട്ടി അഗ്നിരക്ഷാനിലയത്തിന് പുതുതായി ലഭിച്ച മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾഇരിട്ടി: ഇരിട്ടി അഗ്നിരക്ഷാനിലയത്തിന് കരുത്തുപകർന്നുകൊണ്ട് മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ എത്തി. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു. മലയോര മേഖലയിലേക്ക്​ അതിവേഗം ഓടിയെത്താൻ സാധിക്കുന്നതും ഒട്ടേറെ സംവിധാനങ്ങൾ ഒരുക്കാനാകുന്നതുമായ നാലുചക്ര വാഹനമാണിത്​. ജില്ലയിൽ ഇരിട്ടി, തളിപ്പറമ്പ്, പെരിങ്ങോം നിലയങ്ങൾക്കാണ് വാഹനം അനുവദിച്ചത്​. ഏതു കയറ്റവും നിഷ്പ്രയാസം ഓടിക്കയറാൻ സാധിക്കുന്ന 2179 സി.സി പവറിലുള്ള ബി.എസ്-6 വിഭാഗത്തിലുള്ളതാണ് ഈ വാഹനം.റോഡിൽനിന്ന്​ രണ്ടടിയിലേറെ ഉയരമുള്ളതിനാൽ ഏതു തരത്തിലുള്ള ഓഫ് റോഡുകളിലും ഈ വാഹനത്തിന് ഓടാൻ സാധിക്കും. രണ്ട് കാബിനോടുകൂടിയ വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേർക്ക് സുഖമായി ഇരുന്നുപോകാനും സാധിക്കും. ജലാശയ അപകടങ്ങളിൽ ഡിങ്കി ഉൾപ്പെടെയുള്ള വലിയ മെഷീനുകൾ കൊണ്ടുപോകാൻ സൗകര്യങ്ങൾ ഭാവിയിൽ ഈ വാഹനത്തിൽ ക്രമീകരിക്കാനും സാധിക്കുംവിധമാണ് മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ രൂപകൽപന ചെയ്തിരിക്കുന്നത്. മലയോരമേഖലയായ ഇരിട്ടിയുടെ വീതികുറഞ്ഞ പാതകളിലൂടെ നിഷ്പ്രയാസം ഈ വാഹനത്തിന് ഓടിയെത്താൻ സാധിക്കുമെന്നതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ഈ മൾട്ടി യൂട്ടിലിറ്റി വെഹിക്കിളിനെ ഏവരും സ്വീകരിച്ചിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story