Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോർപറേഷൻ യുദ്ധ...

കോർപറേഷൻ യുദ്ധ പ്രഖ്യാപനം നടത്തുന്നു -എം.വി. ജയരാജൻ

text_fields
bookmark_border
കണ്ണൂർ: മൃതദേഹങ്ങള്‍ പൂര്‍ണമായും സംസ്​കരിക്കാതെ ന്യായീകരണവുമായി രംഗത്തിറങ്ങിയ കോര്‍പറേഷന്‍ ഭാരവാഹികള്‍ ജനങ്ങളോട് യുദ്ധപ്രഖ്യാപനമാണ് നടത്തുന്നതെന്ന്​ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഐ.ആര്‍.പി.സിയുടെയും ഉപദേശക സമിതി ചെയര്‍മാ​ൻെറയും സി.പി.എമ്മി​ൻെറയും മേക്കിട്ടുകയറാതെ മൃതദേഹങ്ങള്‍ പൂര്‍ണമായി സംസ്​കരിക്കാനും കോർപറേഷന്‍ ഓഫിസ്​ പരിസരത്തുള്ള മാലിന്യം നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുകയുമാണ് വേണ്ടത്. ഐ.ആർ.സിയുടെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച വളൻറിയര്‍മാര്‍ മൃതദേഹങ്ങള്‍ സംസ്​കരിക്കുമ്പോള്‍ ഒരു ആക്ഷേപവും ഉണ്ടായിട്ടില്ല. കോര്‍പറേഷന്‍ നേരിട്ട് ഏറ്റെടുത്ത് മൃതദേഹങ്ങള്‍ സംസ്​കരിക്കാന്‍ ചുമതലപ്പെടുത്തിയവര്‍ക്ക് കോർപറേഷനോ ആരോഗ്യവകുപ്പോ പരിശീലനം നല്‍കിയിരുന്നില്ല. ശുചീകരണ തൊഴിലാളികളെയാണ് മൃതദേഹം സംസ്​കരിക്കാന്‍ ചുമതലപ്പെടുത്തിയത്. ഇതോടെ മാലിന്യം കുമിഞ്ഞുകൂടാന്‍ തുടങ്ങി. അങ്ങനെ വന്നപ്പോഴാണ് യന്ത്രം ഉപയോഗിച്ച് അവശിഷ്​ടങ്ങള്‍ കടല്‍ത്തീരത്ത് കുഴിച്ചിട്ടത്. കടല്‍വെള്ളം കയറിയത് കൊണ്ടും മഴക്കാലമായത് കൊണ്ടും കുഴിച്ചിട്ടത് പുറത്തുവന്നു. പരിസ്ഥിതി ദ്രോഹ നടപടിക്ക് നേതൃത്വം കൊടുത്ത കൗണ്‍സിലര്‍ മേയറുടെ എതിര്‍ ഗ്രൂപ്പാണെന്ന് മാത്രമല്ല വെടക്കാക്കി തനിക്കാക്കുന്ന തന്ത്രത്തി​ൻെറ ഉടമയുമാണെന്നും എം.വി. ജയരാജൻ പറഞ്ഞു. ജനകീയ ഹോട്ടലല്ല ബിനാമി ഹോട്ടലാണ് കോര്‍പറേഷന്‍ കാപ്പാട് ആരംഭിച്ചത്. കുടുംബശ്രീയെ ഒഴിവാക്കി രാഷ്​ട്രീയ സ്വന്തക്കാരനായ ഒരാളുടെ പഴയ ഹോട്ടലാണ് ജനകീയ ഹോട്ടലായി പുനര്‍നാമകരണം ചെയ്​തത്. വാക്​സിന്‍ ചലഞ്ചില്‍ സംഭാവന നല്‍കാത്ത ഏക കോർപറേഷനാണ് കണ്ണൂര്‍ കോർപറേഷനെന്നും കോർപറേഷ​ൻെറ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്​തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story