Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിമോചന സമര...

വിമോചന സമര പാരമ്പര്യങ്ങളോട് കേരളം വിട പറയുന്നു -തോമസ് ഐസക്

text_fields
bookmark_border
കണ്ണൂർ: കമ്യൂണിസ്​റ്റ്​ വിരുദ്ധ പ്രചാരവേലയിലൂടെ കേരളത്തി​ൻെറ മുന്നോട്ടുള്ള കുതിപ്പിന് വിഘാതമായ വിമോചന സമരം സൃഷ്​ടിച്ച അലയൊലികൾ ക്രമേണ ഇല്ലാതാകുന്ന പ്രവണതയാണ് തുടർ ഭരണത്തോടെ സംജാതമായിരിക്കുന്നതെന്ന് ഡോ. തോമസ് ഐസക്. ജില്ല ലൈബ്രറി കൗൺസിൽ ഇ.എം.എസ് ചെയർ, സെൻട്രൽ ലൈബ്രറിയുമായി ചേർന്ന്​ സംഘടിപ്പിക്കുന്ന വെബിനാറി​ൻെറ രണ്ടാം ദിനത്തിൽ 'വിമോചന സമര പൂർവ കേരളം' വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഭാവി കേരളത്തിന് ദിശാബോധം നൽകിയ ആദ്യത്തെ കമ്യൂണിസ്​റ്റ്​ മന്ത്രിസഭ അട്ടിമറിക്കപ്പെട്ടില്ലായിരുന്നെങ്കിൽ പരിഹരിക്കാൻ പറ്റാത്ത ഒരു ഭൂപ്രശ്​നമായി ഭൂപരിഷ്​കരണം മാറില്ലായിരുന്നു. അധികാര വികേന്ദ്രീകരണ പ്രകിയകൾക്ക് വേഗം കൂടി സർവ തലസ്​പർശിയായ വികസന മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുമായിരുന്നു. കമ്യൂണിസ്​റ്റ്​ പാർട്ടിക്ക് സുശക്തമായ അടിത്തറ ഉണ്ടായത് ഇ.എം.എസ് അടക്കമുള്ള കമ്യൂണിസ്​റ്റുകാർ ദേശീയ പ്രസ്ഥാനത്തി​ൻെറ നേതാക്കളായിരുന്നതു കൊണ്ടാണെന്നും തോമസ്​ ഐസക് പറഞ്ഞു. വെബിനാറിൽ ഇ.എം.എസ് ചെയർ ചെയർമാൻ ഡോ.പി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ല ജോ. സെക്രട്ടറി ടി. പ്രകാശൻ സ്വാഗതവും മനോജ് കുമാർ പഴശ്ശി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story