Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൂടുതൽ ചൂളംവിളി...

കൂടുതൽ ചൂളംവിളി ഇന്നുമുതൽ

text_fields
bookmark_border
കൂടുതൽ ചൂളംവിളി ഇന്നുമുതൽസന്ദീപ്​ ഗോവിന്ദ്​യാത്രക്കാരുടെ ഓളമില്ലാതെ റിസർവേഷൻകണ്ണൂർ: കോവിഡ്​ നിയന്ത്രണങ്ങളിൽ​ നിർത്തലാക്കിയ ട്രെയിനുകൾ​ പുനരാരംഭിക്കു​േമ്പാൾ മുഖംതിരിച്ച്​ യാത്രക്കാർ. കണ്ണൂർ -എറണാകുളം ഇൻറർസിറ്റി, കണ്ണൂർ -ആലപ്പുഴ എക്​സിക്യൂട്ടിവ്​, മംഗളൂരു -നാഗർകോവിൽ ഏറനാട്​, മംഗളൂരു കോയമ്പത്തൂർ സ്​പെഷൽ തുടങ്ങിയ ട്രെയിനുകളാണ്​ ജില്ലയിലൂടെ കടന്നുപോകുന്ന പ്രധാന വണ്ടികൾ. 20 ശതമാനം ടിക്കറ്റുകൾ മാത്രമാണ്​ പല ട്രെയിനുകളിലും വിറ്റുപോയത്​. ചൊവ്വാഴ്​ച വൈകീട്ട്​ അഞ്ചുവരെയുള്ള കണക്കാണിത്​. രാവിലെ കണ്ണൂരിൽനിന്ന്​ 5.10ന്​ പുറപ്പെടുന്ന കണ്ണൂർ -ആലപ്പുഴ എക്​സിക്യൂട്ടിവ്​ ​െട്രയിനിൽ 120 സീറ്റ്​ മാത്രമാണ്​ റിസർവേഷൻ നടന്നത്​. 700 സീറ്റുകൾക്ക്​ മുകളിൽ ഒഴിഞ്ഞുകിടക്കുകയാണ്​. ചൊവ്വാഴ്​ച വൈകീട്ട്​ അഞ്ചുവരെ 10 ശതമാനം സീറ്റുകളിൽ മാത്രമാണ്​ റിസർവേഷൻ ടിക്കറ്റ്​ നൽകിയത്​. ​ആലപ്പുഴയിൽനിന്ന്​ രാത്രി 11ന്​ കണ്ണൂരിലെത്തുന്ന എക്​സിക്യൂട്ടിവിൽ​ ​400ലധികം ടിക്കറ്റുകൾ വിറ്റുപോകാനുണ്ട്​. ഉച്ച​ 2.50ന്​ കണ്ണൂരിൽനിന്ന്​ പുറപ്പെടുന്ന ഇൻറർസിറ്റി എക്​സ്​പ്രസിന്​ 150 ടിക്കറ്റുകൾ മാത്രമാണ്​ ചെലവായത്​. എ.സി കമ്പാർട്ട്​മൻെറിൽ 40ഒാളം സീറ്റുകൾ ഉൾപ്പെടെ 850ഒാളം ടിക്കറ്റുകൾ വിറ്റുപോയില്ല. വൈകീട്ട്​ കണ്ണൂരിലെത്തുന്ന മംഗളൂരു -തിരുവനന്തപുരം ട്രെയിനിന്​​ 150 സ്ലീപ്പർ ടിക്കറ്റുകൾ ഒഴിവുണ്ട്​. സർക്കാർ സ്ഥാപനങ്ങളും തൊഴിൽ മേഖലകളും പ്രവർത്തിച്ചു തുടങ്ങിയതിനാലാണ്​ കൂടുതൽ സർവിസുകൾ റെയിൽവേ പുനരാരംഭിച്ചത്​. എന്നാൽ, വരും ദിവസങ്ങളിലും യാത്രക്കാരുടെ എണ്ണം കുറവാണെങ്കിൽ കൂടുതൽ ട്രെയിനുകൾ റദ്ദാക്കാനാണ്​ സാധ്യത. പുലർച്ച 1.45നും രാത്രി ഏഴിനും​ കണ്ണൂരിലെത്തുന്ന മംഗളൂരു–ചെ​െന്നെ വെസ്​റ്റ്​ കോസ്​റ്റ്​, സൂപ്പർ ഫാസ്​റ്റ്​ ട്രെയിനുകളും തിരുവനന്തപുരം -മംഗളൂരു മലബാർ എക്സ്പ്രസും നിലവിൽ കാൻസൽ ചെയ്​തിരിക്കുകയാണ്​. ഇവ നേരത്തെ ഓടുമെന്ന്​ റെയിൽവേ പറഞ്ഞിരുന്നെങ്കിലും യാത്രക്കാരില്ലാത്തതിനെ തുടർന്നാണ്​ റദ്ദാക്കിയത്​​. ഓൺലൈൻ വഴിയും ബുക്കിങ്​ കുറവാണ്​. എല്ലാ വണ്ടികൾക്കും എ.സി കമ്പാർട്ടുമൻെറുകളിലും കാര്യമായ ബുക്കിങ്​ നടന്നില്ല. ബുധനാഴ്​ച പുനരാരംഭിച്ച ട്രെയിനുകളിൽ എക്​സിക്യൂട്ടിവിനും ഇൻറർസിറ്റിക്കും ഒരോ എ.സി കമ്പാർട്ടുമൻെറുകളാണുള്ളത്​. രണ്ടാം ലോക്​ഡൗണിനുമുമ്പ്​ എ.സി കമ്പാർട്ടുമൻെറുകളിലടക്കം ടിക്കറ്റ്​ ലഭിക്കാൻ തിരക്കനുഭവപ്പെട്ടിരുന്നു. സാധാരണ നിലയിൽ എറണാകുളം ഇൻറർസിറ്റിയിൽ 800ലധികം സീറ്റുകളിലേക്ക്​ ടിക്കറ്റ്​ വിറ്റുപോകാറുണ്ട്​. 20 ശതമാനത്തിൽ താഴെ ടിക്കറ്റുകൾ മാത്രമാണ്​ ചൊവ്വാഴ്​ച വൈകീട്ടുവരെ വിറ്റുപോയത്​. വൈകീട്ട്​ 4.15ന്​ കണ്ണൂരിലെത്തുന്ന നിസാമുദ്ദീൻ സ്​പെഷലിന്​ ഏറക്കുറെ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിട്ടുണ്ട്​. പുലർച്ച 2.10ന്​ എത്തുന്ന മംഗളക്ക്​ എ.സി ഒഴികെ മുഴുവൻ ടിക്കറ്റുകളും ചൊവ്വാഴ്​ച വൈകീട്ടോടെ വിറ്റുപോയി. മംഗളൂരു -നാഗർകോവിൽ ഏറനാട് എക്​സ്പ്രസിൽ ആയിരത്തിലേറെ ടിക്കറ്റുകൾ ബുക്ക്​ ചെയ്യാൻ ബാക്കിയാണ്​. വൈകീട്ട്​ 3.05ന്​ കണ്ണൂരിലെത്തുന്ന കോയമ്പത്തൂർ–മംഗളൂരു സ്​പെഷലിന്​ 650ഒാളം ടിക്കറ്റുകൾ വിറ്റുപോകാൻ ബാക്കിയാണ്​. കണ്ണൂർ -തിരുവനന്തപുരം ജനശതാബ്​ദി വ്യാഴാഴ്​ച മുതൽ തുടങ്ങുമെന്നാണ്​ റെയിൽവേ അറിയിച്ചത്​. ​ട്രെയിനുകൾ ഓടിത്തുടങ്ങു​േമ്പാഴും കാര്യമായ ബുക്കിങ്​ തുടങ്ങിയില്ല. കോവിഡിനുശേഷം കാര്യമായ വരുമാന നഷ്​ടം റെയിൽവേക്കുണ്ട്​. കോവിഡിനുമുമ്പ്​ കണ്ണൂർ റെയിൽവേ സ്​റ്റേഷനിൽ ദിവസേന മൂന്നുലക്ഷത്തോളം രൂപയുടെ ടിക്കറ്റുകൾ വിറ്റുപോകാറുണ്ട്​. ഇപ്പോൾ 50,000 രൂപയിൽ താഴെയാണ്​ വിൽപന​. തലശ്ശേരി, പയ്യന്നൂർ സ്​റ്റേഷനുകളിൽ രണ്ടുലക്ഷം രൂപ ശരാശരി വരുമാനം ലഭിക്കാറുണ്ട്​. നിലവിൽ രണ്ടു സ്​റ്റേഷനുകളിലുമായി മുക്കാൽലക്ഷം മാത്രമാണ്​ വരുമാനം. സ്​റ്റേഷനുകളിൽ മൂന്നു ഷിഫ്​റ്റുകളിലായി 600ലധികം ടിക്കറ്റുകൾ വിറ്റുപോയ സ്ഥാനത്ത്​ ഇപ്പോൾ നൂറിൽ താഴെമാത്രമാണ്​ വിൽപന. അന്തർ സംസ്​ഥാന തൊഴിലാളികളുടെ ഒഴുക്ക്​ കുറഞ്ഞതും വരുമാന നഷ്​ടത്തിന്​ കാരണമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story