Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ കോർപറേഷൻ...

കണ്ണൂർ കോർപറേഷൻ യോഗത്തിൽ ബഹളം

text_fields
bookmark_border
കണ്ണൂർ കോർപറേഷൻ യോഗത്തിൽ ബഹളം ജനകീയ ഹോട്ടൽ തുടങ്ങുന്നതിൽനിന്ന്​ കുടുംബശ്രീയെ ഒഴിവാക്കിയെന്ന പ്രതിപക്ഷ ആരോപണമാണ്​ ​ ബഹളത്തിന്​ വഴിയൊരുക്കിയത്​കണ്ണൂർ: കോർപറേഷ​ൻെറ ഒാൺലൈൻ യോഗത്തിൽ ബഹളം. കോവിഡ്​ സാഹചര്യത്തിൽ ജനകീയ ഹോട്ടൽ തുടങ്ങുന്നതിൽനിന്ന്​ കുടുംബശ്രീയെ ഒഴിവാക്കിയെന്ന പ്രതിപക്ഷ ആരോപണമാണ്​ ​ ബഹളത്തിന്​ വഴിയൊരുക്കിയത്​. സംസ്​ഥാന സർക്കാറി​ൻെറ വിശപ്പ്​ രഹിത പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ജനകീയ ഹോട്ടൽ ആരംഭിക്കുന്നതിന്​ കുടുംബശ്രീ അപേക്ഷ നൽകിയിരുന്നുവെന്നും അവരെ ഒഴിവാക്കിയാണ്​ മറ്റുള്ളവർക്ക്​​ ഇതിനായി മേയർ മുൻകൂർ അനുമതി നൽകിയതെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, മൂന്നു അപേക്ഷ മാത്രമേ കൗൺസിൽ മുമ്പാകെ എത്തിയിട്ടുള്ളൂവെന്നും കുടുംബശ്രീയുടെ അപേക്ഷ കിട്ടിയിട്ടില്ലെന്നും മേയർ അഡ്വ. ടി.ഒ. മോഹനൻ മറുപടി നൽകി​. ഇതുസംബന്ധിച്ച അജണ്ട സപ്ലിമൻെററിയായാണ്​ ഉൾപ്പെടുത്തിയിരുന്നത്​. അതിനാൽ സപ്ലിമൻെററി അജണ്ട പാസാക്കണമെങ്കിൽ മുഴുവൻ കൗൺസിലർമാരും അംഗീകരിക്കണമെന്നാണ്​ ചട്ടം. പ്രതിപക്ഷ എതിർപ്പിനെ തുടർന്ന്​ അജണ്ട മാറ്റിവെച്ചു.വാർധക്യകാല പെൻഷൻ അനുവദിക്കുന്നതു സംബന്ധിച്ച അജണ്ടയും പ്രതിപക്ഷ എതിർപ്പിനെ തുടർന്ന്​ ക്ഷേമകാര്യ സ്​ഥിരം സമിതിയുടെ പരിഗണനക്കായി മാറ്റിവെച്ചു. കിട്ടിയ അപേക്ഷയിൽ 20 അപേക്ഷകൾ തള്ളിയതിനെ പ്രതിപക്ഷത്തെ അഡ്വ. പി.കെ. അൻവർ എതിർത്തു. താളിക്കാവിലെ സായംപ്രഭ ഹോമിലെ കെയർ ഗിവറായ സജ്​ന നസീറി​ൻെറ കാലാവധി നീട്ടി നൽകുന്നത്​ സംബന്ധിച്ച അജണ്ടയും ബഹളത്തിന്​ വഴിവെച്ചു. ക്ഷേമകാര്യ സമിതി ഒരുവർഷത്തേക്കാണ്​ കാലാവധി നീട്ടി നൽകാൻ തീരുമാനിച്ചതെന്നാണ്​ പ്രതിപക്ഷ നിലപാട്​. ​എന്നാൽ, 179 ദിവസത്തേക്ക്​​ കാലാവധി നീട്ടി നൽകാനായിരുന്നു അജണ്ടയിൽ വ്യക്​തമാക്കിയിരുന്നത്​. ഇൗ വിഷയം വാർഡ്​ കൗൺസിലറായ അഡ്വ. ചിത്തിര ശശിധരനാണ്​ ഉന്നയിച്ചത്​. ഒടുവിൽ കാലാവധി ഒരു വർഷത്തേക്ക്​ പുതുക്കി നൽകാൻ കൗൺസിൽ തീരുമാനിച്ചു. മേയർ അഡ്വ. ടി.ഒ. മോഹനൻ ​അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story