Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിടവാങ്ങിയത്...

വിടവാങ്ങിയത് ക്രിക്കറ്റിലെ മാന്ത്രികൻ

text_fields
bookmark_border
വിടവാങ്ങിയത് ക്രിക്കറ്റിലെ മാന്ത്രികൻ പടം tly criketerഇന്ത്യ -എം.സി.സി മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്കുള്ള സ്വീകരണത്തിൽ മുൻ മുഖ്യമന്ത്രി കെ. കരുണാകരനോടൊപ്പം എ.സി.എം. അബ്​ദുല്ലഎൻ. സിറാജുദ്ദീൻതലശ്ശേരി: കേരളത്തി​ൻെറ കായികക്കുതിപ്പിന് മഹത്തായ സംഭാവന നൽകിയ വ്യക്തിയായിരുന്നു തിരുവനന്തപുരത്ത് ബുധനാഴ്​ച നിര്യാതനായ തലശ്ശേരി സ്വദേശി എ.സി.എം. അബ്​ദുല്ല. കായികാധ്യാപകനായിരുന്ന ഇദ്ദേഹം പരിചയക്കാർക്കിടയിൽ ആബു മാഷായാണ് അറിയപ്പെട്ടിരുന്നത്. തലശ്ശേരിയിലെ പ്രശസ്ത കായിക തറവാടായി അറിയപ്പെട്ട അച്ചാരത്ത് കുടുംബത്തിൽ ചൊവ്വക്കാരൻ ഓർക്കാട്ടേരി താഴത്തെ വീട്ടിൽ മക്കി കേയിയുടെയും അച്ചാരത്ത് ആച്ചുമ്മയുടെയും മകനായി 1933 ഏപ്രിൽ മൂന്നിനാണ് അബ്​ദുല്ലയുടെ ജനനം. തലശ്ശേരി ബി.ഇ.എം.പി ഹൈസ്കൂൾ, തലശ്ശേരി സൻെറ്​ ജോസഫ്സ് ഹൈസ്കൂൾ, മദ്രാസ് വൈ.എം.സി.എ പി.ഇ കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം 1951 ജൂൺ ഒന്നിന് സൻെറ്​ ജോസഫ്സ് ഹൈസ്കൂളിൽ അസി. ഫിസിക്കൽ എജുക്കേഷനൽ ടീച്ചറായി ജോലിയിൽ പ്രവേശിച്ചു.തലശ്ശേരി സൻെറ്​​ ജോസഫ്സ് സ്കൂളിൽ എൻ.സി.സി ഓഫിസറായും സേവനമനുഷ്ഠിച്ചു. ഇതിനിടെ, കേരളത്തിലെ ആദ്യത്തെ സംസ്ഥാന സ്കൂൾ സ്പോർട്സ് ഓർഗനൈസർ എന്ന പദവിയും അദ്ദേഹത്തെ തേടിയെത്തി. തിരുവനന്തപുരത്തേക്ക് കുടുംബ സമേതം താമസം മാറിയ ഇദ്ദേഹം ഒമ്പത് വർഷക്കാലം കേരള സ്കൂൾസ് അത്​ലറ്റിക്സ് അസോസിയേഷ​ൻെറ സെക്രട്ടറി സ്ഥാനം അലങ്കരിച്ചു. തിരുവനന്തപുരത്ത് മൂന്ന് തവണയാണ് ഇദ്ദേഹം ദേശീയ സ്കൂൾസ് മീറ്റ് സംഘടിപ്പിച്ചിരുന്നത്. പി.ടി. ഉഷ, ഷൈനി വിത്സൺ, പത്മിനി തോമസ് തുടങ്ങിയ അന്തർ ദേശീയ താരങ്ങളുടെ ഉദയം ഇദ്ദേഹത്തി​ൻെറ കാലത്തായിരുന്നു. സ്കൂൾ കായികാധ്യാപകർക്ക് ഒരു മാസത്തെ ഇൻ സർവിസ് കോഴ്സ് നടപ്പാക്കിയതും മികച്ച സ്കൂൾ കായിക താരങ്ങളുടെ പരിശീലകർക്ക് ഇൻസൻെറിവ് നൽകുന്നതും ചരിത്രത്തിലാദ്യമായി നടപ്പിലാക്കിയത് ഇദ്ദേഹത്തി​ൻെറ നേട്ടമായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായി ഏഴ് വർഷക്കാലം ആബു മാസ്​റ്റർ സേവനമനുഷ്​ഠിച്ചു. കേരളത്തിലാദ്യമായി ഒരു അന്താരാഷ്​ട്ര ക്രിക്കറ്റ് ടൂർണമൻെറിന് ചുക്കാൻ പിടിച്ചിരുന്നത് ആബു മാസ്​റ്ററായിരുന്നു. 1984ൽ തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്​റ്റേഡിയത്തിൽ ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ നടന്ന ഏകദിന മത്സരത്തി​ൻെറ പ്രധാന സംഘാടകനായിരുന്നു അദ്ദേഹം. ബി.സി.സി.ഐയുടെ സെക്രട്ടറി ചുമതലയിലെത്തിയ എസ്.കെ. നായർ, ആബു മാസ്​റ്റർ കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായിരുന്നപ്പോൾ കെ.സി.എയുടെ ജോ. സെക്രട്ടറിയായിരുന്ന വ്യക്തിയാണ്.മാറ്റിന് പകരം കേരളത്തിൽ ആദ്യമായി ടർഫ് വിക്കറ്റ് നിർമിച്ചത് ആബു മാഷ് സെക്രട്ടറിയായിരുന്ന കാലത്തായിരുന്നു. കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷ​ൻെറ അക്കാലത്തെ സെക്രട്ടറി പരേതനായ സൈബൂസ് അബ്​ദുല്ലയായിരുന്നു. തലശ്ശേരിക്കാരായ ഇവർ രണ്ടു പേരുടെയും ആത്മാർഥമായ പ്രവർത്തനങ്ങളുടെ ഫലമായി ജില്ലയുടെ ക്രിക്കറ്റ് പ്രതാപകാലം കൂടിയായിരുന്നു അക്കാലം. രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ തലശ്ശേരി നഗരസഭ സ്​റ്റേഡിയത്തിൽ സംഘടിപ്പിക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. 1972ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമൻെറിൽ കേരള ടീം ക്യാപ്റ്റനായിരുന്ന പരേതനായ ബാബു അച്ചാരത്ത്, കേരള ക്രിക്കറ്റിലെയും ഹോക്കിയിലെയും മാന്ത്രികനായി അറിയപ്പെട്ടിരുന്ന അകാലത്തിൽ മൺമറഞ്ഞ പൊൻമാണിച്ചി മക്കി ഉൾപ്പെടെയുള്ളവർ ആബു മാഷി​ൻെറ അടുത്ത ബന്ധുക്കളാണ്. രാഷ്​ട്രീയത്തിലെ അതികായരായ ഇ.എം.എസ്, സി.എച്ച്. മുഹമ്മദ് കോയ, കെ. കരുണാകരൻ, ഉമ്മൻ ചാണ്ടി, എ.കെ. ആൻറണി തുടങ്ങിയവരുമായി അടുപ്പം പുലർത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story