Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലൈറ്റ് ആൻഡ് സൗണ്ട് ഷോ...

ലൈറ്റ് ആൻഡ് സൗണ്ട് ഷോ അഴിമതി: കുറ്റവാളികളെ ജയിലിലടക്കണം -വെൽഫെയർ പാർട്ടി

text_fields
bookmark_border
ലൈറ്റ് ആൻഡ് സൗണ്ട് ഷോ അഴിമതി: കുറ്റവാളികളെ ജയിലിലടക്കണം -വെൽഫെയർ പാർട്ടികണ്ണൂർ : സൻെറ്​ ആഞ്ചലോസ് കോട്ട ലൈറ്റ് ആൻഡ് സൗണ്ട് ഷോ അഴിമതിക്കേസിൽ കുറ്റവാളികളായ മുഴുവൻ പ്രതികളെയും പിടികൂടി തുറുങ്കിലടക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല എക്​സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. അഴിമതിയിൽ ജനപ്രതിനിധികളോടൊപ്പം കൂട്ടുപ്രതികളായ ഉദ്യോഗസ്ഥരെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ്​ സാദിഖ് ഉളിയിൽ അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ ടി.കെ. മുഹമ്മദലി, ചന്ദ്രൻ മാസ്​റ്റർ, ഫൈസൽ മാടായി, സി.കെ. മുനവിർ, ലില്ലി ജെയിംസ്, ടി.പി. ഇല്യാസ്, മുഹമ്മദ് ഇംതിയാസ് എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി പള്ളിപ്രം പ്രസന്നൻ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story