Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകിടപ്പുരോഗികൾക്കുള്ള...

കിടപ്പുരോഗികൾക്കുള്ള വാക്​സിനേഷൻ തുടങ്ങി

text_fields
bookmark_border
കിടപ്പുരോഗികൾക്കുള്ള വാക്​സിനേഷൻ തുടങ്ങിപടം -giri o1 -കോർപറേഷ​ൻെറ വീട്ടിലെത്തി വാക്​സിൻ നൽകുന്ന പദ്ധതിയുടെ ഭാഗമായി കസാനകോട്ട ഡിവിഷനിലെ 90കാരി ഉമ്മു തമീമക്ക് വാക്​സിൻ നൽകുന്നുഇന്ന്​ താണ ഡിവിഷനിൽ വാക്‌സിനേഷൻ നടത്തുംകണ്ണൂർ: കോർപറേഷൻ പരിധിയിലെ കിടപ്പുരോഗികൾക്കും പ്രായമായവർക്കും വീട്ടിലെത്തി വാക്​സിനേഷൻ നൽകുന്നതിനുള്ള പദ്ധതി ആരംഭിച്ചു. കസനക്കോട്ട ഡിവിഷനിലെ തായത്തെരുവിലെ മാങ്കടവ് തറവാട്ടിലെ 90 വയസ്സുകാരി ഉമ്മു തമീമയുടെ വീട്ടിലെത്തി ആദ്യ വാക്​സിൻ നൽകിയാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. മേയർ അഡ്വ. ടി.ഒ. മോഹനൻ, ഡെപ്യൂട്ടി മേയർ കെ. ശബീന, സ്ഥിരംസമിതി അധ്യക്ഷൻമാർ, ഹെൽത്ത് ഇൻസ്‌പെക്​ടർ പത്മരാജൻ എന്നിവർ പങ്കെടുത്തു.കിടപ്പുരോഗികളുള്ള ഓരോ വീടും കേന്ദ്രീകരിച്ച്​ 10 പേർക്ക് വീതമാണ് വാക്​സിൻ നൽകിയത്. കിടപ്പുരോഗികളും ഭിന്നശേഷിക്കാരും പ്രായമായവരും ഉൾപ്പെടെ 100 പേർക്ക് ആദ്യദിവസം വാക്​സിൻ നൽകി.വാക്​സിൻ എടുത്തവരെ നിരീക്ഷിക്കുന്നതിനും അത്യാവശ്യഘട്ടത്തിൽ വൈദ്യസഹായം നൽകുന്നതിനും ആംബുലൻസ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും ഡോക്​ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സേവനവും കോർപറേഷൻ ഏർപ്പെടുത്തിയിരുന്നു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷമീമ ടീച്ചറുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ വാക്​സിനെടുക്കാൻ എത്തുന്നവർക്ക് എല്ലാ സൗകര്യവും ഏർപ്പെടുത്തിയിരുന്നു. വ്യാഴാഴ്​ച താണ ഡിവിഷനിൽ വാക്‌സിനേഷൻ നടത്തും. കിടപ്പുരോഗികള്‍ക്കായി ജില്ല പഞ്ചായത്തി​ൻെറ നേതൃത്വത്തിലും നേരത്തെ കോവിഡ്​ വാക്​സിനേഷൻ ആരംഭിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ കോർപറേഷനും പദ്ധതിയുമായി രംഗത്തെത്തിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story