ഇരിട്ടി: ജൈവകൃഷിയിൽ വിജയഗാഥ തുടരുന്ന തില്ലങ്കേരി കാഞ്ഞിരാട്ടെ ജൈവകർഷകൻ എൻ. ഷിംജിത്തിനെ തേടി സംസ്ഥാന വനം വകുപ്പിൻെറ വനമിത്ര പുരസ്കാരവും എത്തി. പരിസ്ഥിതിസൗഹൃദ കൃഷിയിലൂടെ ജീവിതം കരുപ്പിടിപ്പിക്കുന്ന ഷിംജിത്തിന് അർഹതക്കുള്ള അംഗീകാരമാണിത്. 25 വർഷമായി കൃഷിപ്പണി ചെയ്യുന്നുണ്ട്. അതിനൊപ്പം പരിസ്ഥിതിസംരക്ഷണത്തിനും പ്രാധാന്യം നൽകുന്നുണ്ട്. കൃഷിയിടത്തിന് സമീപം ഔഷധസസ്യ തോട്ടവും മുള ഉൾപ്പെടെ അപൂർവ ഇനം സസ്യങ്ങളും ചെടികളും സംരക്ഷിക്കുന്നുണ്ട്. 200ൽ അധികം നെൽവിത്തുകളും 15 ഇനം വാഴകളും മഞ്ഞളും ഇഞ്ചിയുമെല്ലാം ജൈവരീതിയിലാണ് കൃഷിചെയ്യുന്നത്. കൂടാതെ കാസർകോട് കുള്ളൻ ഇനത്തിൽപ്പെട്ട പശുക്കളും വിവിധ തരം അലങ്കാരമത്സ്യങ്ങളും കോഴി, താറാവ്, കാട, മുയൽ, എമു എന്നിവയും ചെറുതേനീച്ച കൃഷിയുമെല്ലാമുണ്ട്. നെൽവിത്തുകൾ സംരക്ഷിക്കുന്നതിനായി വിത്ത് കൈമാറ്റവും വ്യാപനവും നടത്തുന്നു. അപൂർവയിനം നെൽവിത്തുകളും പച്ചക്കറി ഉൾപ്പെടെ വംശനാശം നേരിടുന്ന വിവിധതരം വിത്തുകളും സംരക്ഷിക്കുന്നുണ്ട്. അക്ഷയശ്രീ സംസ്ഥാന ജൈവകർഷക അവാർഡ്, വനംവകുപ്പിൻെറ പ്രകൃതിമിത്ര പുരസ്കാരം, നാടൻവിളകളുടെ സംരക്ഷണത്തിനുള്ള ജൈവവൈവിധ്യ ബോർഡിൻെറ പുരസ്കാരം കേരള ബയോ ഡൈവേഴ്സിറ്റി ബോർഡിൻെറ അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും നേരത്തേ ലഭിച്ചിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 12:05 AM GMT Updated On
date_range 2021-01-14T05:35:29+05:30അർഹതക്കുള്ള അംഗീകാരമായി ഷിംജിത്തിനെ തേടി വനമിത്ര പുരസ്കാരവും
text_fieldsNext Story