തലശ്ശേരി: വിജയ് ചിത്രമായ 'മാസ്റ്ററു'ടെ ആദ്യ പ്രദർശനത്തിലുണ്ടായ തടസ്സം പ്രേക്ഷകരെ പ്രകോപിതരാക്കി. മഞ്ഞോടി ലിബർട്ടി മൂവി ഹൗസിൽ പ്രദർശനത്തിനിടെ പ്രൊജക്ടർ തകരാറിലായതാണ് കാരണം. ബുധനാഴ്ച രാവിലെയാണ് സംഭവം. മാസങ്ങളായി ഉപയോഗിക്കാതിരുന്ന പ്രൊജക്ടർ പ്രദർശനത്തിനിടെ തകരാറിലായതാണ് പ്രശ്നങ്ങൾക്കിടയായത്. കോവിഡ് പ്രോട്ടോകോൾ പ്രകാരമായിരുന്നു പ്രദർശനം. പ്രദർശനത്തിനിടയിൽ പെട്ടെന്ന് ശബ്ദവും വെളിച്ചവും നിലച്ചതാണ് ആദ്യ സംഭവം. ഇതോടെ ഹാളിനകത്ത് കൂക്കിവിളി ഉയർന്നു. തകരാർ പരിഹരിച്ച് പ്രദർശനം തുടരുന്നതിനിടയിൽ യന്ത്രത്തകരാർ സംഭവിച്ചതോടെ പ്രദർശനം വീണ്ടും നിലച്ചു. ക്ലൈമാക്സ് രംഗങ്ങൾക്കിടെയുണ്ടായ തടസ്സം കാണികൾക്ക് സഹിക്കാനായില്ല. ബഹളത്തിനിടെ തിയറ്ററിൻെറ കണ്ണാടിച്ചില്ലുകൾ ഉടഞ്ഞുവീണു. വിജയ് ഫാൻസ് സംഘടനയുടെ ഭാരവാഹികൾ എത്തിയാണ് പ്രേക്ഷകരെ ശാന്തരാക്കിയത്. തകരാർ പരിഹരിച്ച് പ്രദർശനം തുടരുകയായിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 12:04 AM GMT Updated On
date_range 2021-01-14T05:34:21+05:30'മാസ്റ്റർ' പ്രദർശനം തടസ്സപ്പെട്ടു: കാണികൾ ബഹളംവെച്ചു
text_fieldsNext Story