Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബ്രാഞ്ച് സെക്രട്ടറിയെ...

ബ്രാഞ്ച് സെക്രട്ടറിയെ കസ്​റ്റഡിയിലെടുത്തു; സ്​റ്റേഷനു മുന്നില്‍ പ്രതിഷേധം

text_fields
bookmark_border
വളപട്ടണം: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് കസ്​റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് വളപട്ടണത്ത് സി.പി.എമ്മി​ൻെറ പ്രതിഷേധം. പൊലീസ് സ്​റ്റേഷനു മുന്നിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടംകൂടി നിന്ന് പ്രതിഷേധിച്ചത്. കള്ളക്കേസിലാണ് അറസ്​റ്റ്​ ചെയ്തതെന്ന് ആരോപിച്ചായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം. ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ചെന്ന കേസിലാണ് സി.പി.എം വളപട്ടണം അറപ്പാംതോട് ബ്രാഞ്ച് സെക്രട്ടറിയായ സി.പി. ശ്രീകേഷിനെയും സംഗീത് എന്ന പ്രവര്‍ത്തകനെയും പൊലീസ് കസ്​റ്റഡിയില്‍ എടുത്തത്. യുവമോര്‍ച്ച യൂനിറ്റ് സെക്രട്ടറി അശ്വന്തി​ൻെറ പരാതിയിലായിരുന്നു​ നടപടി. തുടർന്ന്​ സി.പി.എം, ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി സ്​റ്റേഷന് മുന്നിൽ തമ്പടിച്ചത്​. കസ്​റ്റഡിയിലുള്ളവരെ വിട്ടയക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. തുടർന്ന്​ വൈകീ​േട്ടാടെ കസ്​റ്റയിലെടുത്തവരെ കുടുംബക്കാരോടൊപ്പം വിട്ടയച്ചു. ഇരുവരോടും വ്യാഴാഴ്​ച രാവിലെ 10ന്​ സ്​റ്റേഷനില്‍ ഹാജരാകണമെന്ന ഉപാധിയോടെയാണ്​ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story