--സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് െഎകകണ്ഠ്യേന കണ്ണൂർ: കോർപറേഷനിൽ ഒരു സ്റ്റാൻഡിങ് കമ്മിറ്റികൂടി അധികം വേണമെന്ന മുസ്ലിം ലീഗിൻെറ ആവശ്യം കോൺഗ്രസ് തള്ളിയതോടെ ധനകാര്യം ഉൾപ്പെടെ മൂന്ന് സ്റ്റാൻഡിങ് കമ്മിറ്റി മാത്രമാകും മുസ്ലിം ലീഗിന് ലഭിക്കുക. ആകെയുള്ള എട്ട് സ്റ്റാൻഡിങ് കമ്മിറ്റികളിൽ ചെയർമാൻ സ്ഥാനം കോൺഗ്രസിനാകുമെന്ന് വ്യക്തം. ക്ഷേമ കാര്യവും നഗരാസൂത്രണവുമാണ് ധനകാര്യത്തിനു പുറമെ മുസ്ലിം ലീഗിന് കിട്ടുക. ഇതിനു പുറമെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റികൂടി വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇൗ ആവശ്യത്തിന് കോൺഗ്രസ് വഴങ്ങാൻ തയാറായില്ല. കഴിഞ്ഞ തവണത്തെ സ്ഥിതി തുടരണമെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചുനിന്നതോടെയാണ് ആവശ്യത്തിൽനിന്ന് മുസ്ലിം ലീഗ് പിറകോട്ടുപോയത്. വികസന കാര്യം, ആരോഗ്യം, മരാമത്ത്, നികുതി അപ്പീൽ കാര്യം, വിദ്യാഭ്യാസ കായികം സ്റ്റാൻഡിങ് കമ്മിറ്റികളിൽ കോൺഗ്രസ് അംഗങ്ങൾ ചെയർമാന്മാരാകും. അഡ്വ. മാർട്ടിൻ േജാർജ്, പി.കെ. രാഗേഷ്, സുരേഷ് ബാബു എളയാവൂർ, അഡ്വ.പി. ഇന്ദിര, ഷാഹിന മൊയ്തീൻ എന്നിവരെയാണ് വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായി കോൺഗ്രസ് പരിഗണിക്കുന്നത്. മുസ്ലീം ലീഗിൽ നിന്ന് സിയാദ് തങ്ങൾ, ഷമീമ ടീച്ചർ എന്നിവർ ചെയർമാന്മാരാകാനാണ് സാധ്യത. വി.പി. അഫ്സിലയുടെ പേരും മുസ്ലിം ലീഗ് നേതൃത്വം പരിഗണിക്കുന്നുണ്ട്. കോർപറേഷൻെറ വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ധനകാര്യം: കെ.വി. സവിത, മുസ്ലീഹ് മഠത്തില്‍, പി.വി. ജയസൂര്യന്‍, എ. കുഞ്ഞമ്പു, കെ. പ്രദീപന്‍, കെ. സുരേഷ്. (ഡെപ്യൂട്ടി മേയര്‍ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലെ അംഗവും ചെയര്‍മാനുമാണ്.) വികസനകാര്യം: എം. ശകുന്തള, പി.കെ. രാഗേഷ്, എൻ. സുകന്യ, ഫിറോസ് ഹാഷിം, അഡ്വ.പി.കെ. അന്‍വര്‍, വി. ബാലകൃഷ്ണന്‍, വി.കെ. ഷൈജു. ക്ഷേമകാര്യം: ശ്രീജ ആരംഭന്‍, വി.പി. അഫ്സില, ഷമീമ ടീച്ചര്‍, ബിജോയ് തയ്യില്‍, അഡ്വ. ചിത്തിര ശശിധരന്‍, ഇ.ടി. സാവിത്രി, കെ. നിർമല. ആരോഗ്യകാര്യം: സി. സുനിഷ, അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, എം.പി. രാജേഷ്, അഷറഫ് ചിറ്റുള്ളി, പി.കെ. സുമയ്യ, എസ്. ഷാഹിദ, എന്‍. ഉഷ. മരാമത്ത്കാര്യം: അഡ്വ. പി. ഇന്ദിര, പി.വി. കൃഷ്ണകുമാര്‍, പി.കെ. സാജേഷ്കുമാര്‍, കെ.പി. റാഷിദ്, കെ.പി. അബ്ദുൽ റസാഖ്, പി.പി. വത്സലന്‍, ടി. രവീന്ദ്രന്‍. നഗരാസൂത്രണം: വി.കെ. ശ്രീലത, സിയാദ് തങ്ങള്‍, ബീബി, കെ.വി. അനിത, കൂക്കിരി രാജേഷ്, കെ. സീത, ധനേഷ് മോഹന്‍. നികുതി -അപ്പീല്‍കാര്യം: മിനി അനില്‍കുമാര്‍, ഷാഹിന മൊയ്തീന്‍, സി.എച്ച്. ആസിമ, പനയന്‍ ഉഷ, കെ.പി. രജനി, സി.എം. പത്മജ. വിദ്യാഭ്യാസ- കായിക കാര്യം: കെ.പി. അനിത, സുരേഷ്ബാബു എളയാവൂര്‍, പ്രകാശന്‍ പയ്യനാടന്‍, കെ.എം. സാബിറ ടീച്ചര്‍, കെ.എം. സരസ, കെ.എന്‍. മിനി
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:04 AM GMT Updated On
date_range 2021-01-13T05:34:15+05:30കണ്ണൂർ കോർപറേഷൻ: മുസ്ലിം ലീഗിന് മൂന്ന് സ്റ്റാൻഡിങ് കമ്മിറ്റി മാത്രം; അധികം വേണമെന്ന ആവശ്യം കോൺഗ്രസ് തള്ളി
text_fieldsNext Story