Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപട്ടുവം പഞ്ചായത്ത്...

പട്ടുവം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരിൽ യു.ഡി.എഫ് പ്രതിനിധിയും

text_fields
bookmark_border
തളിപ്പറമ്പ്: പട്ടുവം പഞ്ചായത്തിലെ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാന്മാരെ തെരഞ്ഞെടുത്തു. യു.ഡി.എഫിന് ചരിത്രത്തിൽ ആദ്യമായി സ്​റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷ പദം ലഭിച്ചു. അഞ്ചിൽ നാല് അധ്യക്ഷ സ്​ഥാനവും സി.പി.എമ്മാണ് സ്വന്തമാക്കിയത്. ധനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാനായി വൈസ്പ്രസിഡൻറായ വി.വി. രാജൻ തെരഞ്ഞെടുക്കപ്പെട്ടു. വികസനകാര്യ സ്​റ്റാൻഡിങ് ​കമ്മിറ്റി ചെയർപേഴ്സനായി ആറാം വാർഡ് പ്രതിനിധി എം. സുനിതയും ക്ഷേമകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാനായി നാലാം വാർഡ് അംഗം പി. കുഞ്ഞികൃഷ്ണനും തെരഞ്ഞെടുക്കപ്പെട്ടു. ഇവർ മൂന്നുപേരും എൽ.ഡി.എഫ് പ്രതിനിധികളാണ്. ആരോഗ്യ -വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സനായാണ് രണ്ടാം വാർഡ് പ്രതിനിധി മുസ്​ലിം ലീഗിലെ സീനത്ത് മഠത്തിൽ തെരഞ്ഞെടുക്ക​െപ്പട്ടത്. 13 അംഗ പഞ്ചായത്തിൽ ഏഴ് വാർഡ് എൽ.ഡി.എഫിനും അഞ്ച് വാർഡ് യു.ഡി.എഫിനും ഒരു വാർഡ് ബി.ജെ.പിക്കുമാണ് ലഭിച്ചത്. എൽ.ഡി.എഫിൽ എല്ലാം സീറ്റിലും സി.പി.എമ്മാണ് മത്സരിച്ചത്. യു.ഡി.എഫിൽ മൂന്നുപേർ മുസ്​ലിം ലീഗിൽനിന്നും രണ്ടുപേർ കോൺഗ്രസിൽനിന്നും വിജയിച്ചതോടെയാണ് ഒരു സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം യു.ഡി.എഫിന് ലഭിച്ചത്. പട്ടുവത്തി​‍ൻെറ 40 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് യു.ഡി.എഫ് പ്രതിനിധി ഭരണനേതൃത്വത്തിൽ എത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story