കാസർകോട്: ഉപ്പുവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി, ചെർക്കള മുതൽ കാസർകോട് ടൗൺ വരെയുള്ള ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ബാവിക്കര കുടിവെള്ള പദ്ധതി ഫെബ്രുവരി മാസത്തിൽ ഉദ്ഘാടനം ചെയ്യാൻ ഉദുമ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ അവലോകന യോഗം തീരുമാനിച്ചു. കെ. കുഞ്ഞിരാമൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല കലക്ടർ, ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. സ്കൂൾ കെട്ടിടം, ആശുപത്രി കെട്ടിടം, റോഡുകൾ,പാലങ്ങൾ തുടങ്ങി 100ൽപരം പ്രവർത്തികളുടെ ഉദ്ഘാടനമാണ് ഉദുമ മണ്ഡലത്തിൽ നടത്താൻ പോകുന്നത്. അഞ്ചു കോടി രൂപ ചെലവിൽ നിർമിച്ച പെരിയ ഹൈസ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യും. ഉദുമ മണ്ഡലത്തിലെ വികസന വിപ്ലവത്തിൽ എടുത്തു പറയാവുന്ന തെക്കിൽ ആലട്ടി റോഡ്, കുറ്റിക്കോൽ ബോവിക്കാനം റോഡും ഉദ്ഘാടനം ചെയ്യും. അഞ്ചു കോടി രൂപ ചെലവിൽ നിർമിച്ച ബേഡക്കത്തെ ആട് ഫാം, കീഴൂർ തീരദേശ പൊലീസ് സ്റ്റേഷനും ഉദ്ഘാടനം ചെയ്യപ്പെടും. മുഖ്യമന്ത്രി, വകുപ്പ് മന്ത്രിമാർ എന്നിവരാണ് വിവിധ പ്രവർത്തികളുടെ ഉദ്ഘാടനം നിർവഹിക്കുക. പെരിയ, മുളിയാർ ആശുപത്രിയിലെ ഡയാലിസിസ് സൻെറർ ഫെബ്രുവരി 15ന് ഉദ്ഘാടനം ചെയ്യും. പള്ളിക്കര ആശുപത്രിയുടെ പുതിയ കെട്ടിടവും ഉദ്ഘാടനം ചെയ്യുന്നവയിൽപെടും. ബാവിക്കരയിൽ പുതുതായി ആരംഭിച്ച് ചട്ടഞ്ചാലിലും കുന്നുപാറയിലും ടാങ്ക് നിർമിച്ചു 88 കോടി രൂപ ചെലവ് ചെയ്തു ആരംഭിക്കുന്ന പുതിയ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2021 11:58 PM GMT Updated On
date_range 2021-01-08T05:28:03+05:30ബാവിക്കര കുടിവെള്ള പദ്ധതി ഉദ്ഘാടനം ഫെബ്രുവരിയിൽ
text_fieldsNext Story