Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദാഹമകറ്റിയതിനൊരു...

ദാഹമകറ്റിയതിനൊരു സല്യൂട്ട്​; എ.ആർ ക്യാമ്പിലെ കൂറ്റൻ കുടിവെള്ള സംഭരണി പൊളിച്ചുമാറ്റുന്നു

text_fields
bookmark_border
കണ്ണൂർ: വർഷങ്ങളോളം പൊലീസ്​ സേനക്ക്​ കുടിവെള്ളം നൽകിയ കൂറ്റൻ കുടിവെള്ള സംഭരണി പൊളിച്ചുമാറ്റുന്നു. കണ്ണൂർ എ.ആർ ക്യാമ്പ്​ വളപ്പിലെ സംഭരണിയാണ്​ പൊളിക്കാൻ തുടങ്ങിയത്​. കാലപ്പഴക്കം കാരണം കുറച്ചുകാലമായി ഈ സംഭരണി ഇപ്പോൾ ഉപയോഗിക്കാറില്ല. ചോർച്ച അനുഭവപ്പെട്ടതോടെ മൂന്നുനിലയോളം ഉയരമുള്ള സംഭരണം അപകടഭീഷണിയിലുമായിരുന്നു. സെൻട്രൽ പൊലീസ്​ ക്യാമ്പി​ലേക്കുള്ള പ്രവേശനം ഇതുവഴിയായതിനാലാണ്​ പൊളിക്കൽ വേഗത്തിലാക്കിയത്​. പി.ഡബ്ല്യ.ഡിയാണ്​ പ്രവൃത്തി നടത്തുന്നത്​. ഒരാഴ്​ചയായി കോൺക്രീറ്റ്​ കട്ടിങ്​ മെഷീൻ ഉപയോഗിച്ച്​ സ്ലാബുകൾ തകർത്ത ശേഷം ഇപ്പോൾ ജെ.സി.ബി ഉപയോഗിച്ച്​ തൂണുകൾ പൊളിക്കുകയാണ്​. ഒന്നര നില ഉയരത്തിൽ മണ്ണിട്ട്​ ഉയർത്തി അതിന്​ മുകളിൽ ജെ.സി.ബി കയറ്റി സാഹസികമായാണ്​ പൊളിക്കൽ നടത്തുന്നത്​. പത്തിലധികം വലിയ തൂണുകളുള്ള സംഭരണ റോഡിനടുത്തായതിനാൽ അപകടഭീഷണി ഒഴിവാക്കാൻ മെല്ലെയാണ്​ പ്രവൃത്തി പുരോഗമിക്കുന്നത്​. വർഷങ്ങളായി എ.ആർ ക്യാമ്പിലും ക്രൈംബ്രാഞ്ച്​ ഓഫിസിലും പൊലീസ്​ ക്വാ​ട്ടേഴ്​സുകളിലേക്കും മറ്റ്​ ഓഫിസുകൾക്കും വെള്ളം നൽകിയിരുന്നത്​ ഈ സംഭരണിയിൽനിന്നാണ്​. ആയിരങ്ങളുടെ ദാഹമകറ്റിയ സംഭരണിയാണ്​ ഓർമയാകുന്നത്​. photo: sandeep
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story