കണ്ണൂർ: ജില്ലയില്‍ കോവിഡ് വാക്‌സിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ (മോക് ഡ്രില്‍) വെള്ളിയാഴ്ച നടക്കും. യഥാര്‍ഥ വാക്‌സിനേഷന്‍ പ്രക്രിയയില്‍ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പരീക്ഷിച്ചു ഉറപ്പു വരുത്തുന്ന പ്രക്രിയയാണ് ഡ്രൈ റണ്‍. ജില്ല ആശുപ്രതി, ആലക്കോട് കുടുംബാരോഗ്യ കേന്ദ്രം(തേര്‍ത്തല്ലി), ചെറുകുന്ന് സൻെറ് മാര്‍ട്ടിന്‍ ഡി പോറസ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക. ഓരോ സ്ഥലങ്ങളിലും ഓരോ നോഡല്‍ ഓഫിസര്‍മാര്‍ വീതം നേതൃത്വം നല്‍കും. തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരിലാണ് ഡ്രൈ റണ്‍ നടത്തുക. കുത്തിവെപ്പിനുള്ള സ്ഥലം കണ്ടെത്തുക, നോഡല്‍ ഓഫിസറെ കണ്ടെത്തുക, അഞ്ച് അംഗങ്ങള്‍ അടങ്ങിയ വാക്‌സിനേഷന്‍ ടീമിനെ ഒരുക്കുക, 25 ഉപഭോക്താക്കളെ കണ്ടെത്തുക, വാക്‌സിനേഷന്‍ സ്ഥലം ഒരുക്കുക, ഉപഭോക്താക്കള്‍ക്കുളള കാത്തിരിപ്പ് മുറി സജ്ജീകരിക്കുക, വാക്‌സിനേഷന്‍ മുറി സജ്ജമാക്കുക, നിരീക്ഷണ മുറി ഒരുക്കുക എന്നിങ്ങനെയുള്ള പ്രക്രിയകളെല്ലാം ഡ്രൈ റണ്‍ സമയത്ത് പരീക്ഷിക്കുകയും ഏതെങ്കിലും തരത്തിലുളള ന്യൂനതകള്‍ ഉണ്ടെങ്കില്‍ അവ പരിഹരിച്ച് പൂർണ പ്രവര്‍ത്തന ക്ഷമത ഉറപ്പു വരുത്തുകയും ചെയ്യുന്നതാണെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ.കെ. നാരായണ നായ്ക് അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2021 12:01 AM GMT Updated On
date_range 2021-01-07T05:31:32+05:30കോവിഡ് വാക്‌സിനേഷന്‍: ജില്ലയില്‍ നാളെ ഡ്രൈ റണ്‍
text_fieldsNext Story