Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദേശീയപാത നവീകരണം; ഇനി...

ദേശീയപാത നവീകരണം; ഇനി മിനുക്കുപണി മാത്രം​

text_fields
bookmark_border
ഗതാഗത നിയന്ത്രണം ഇൗ മാസം 12 വരെ തുടരും കണ്ണൂർ: നഗരത്തിൽ നടക്കുന്ന ദേശീയപാത നവീകരണം അവസാന ഘട്ടത്തിലേക്ക്​. ഇനി മിനുക്കുപണികൾ മാത്രമാണ്​ അവശേഷിക്കുന്നത്​. എങ്കിലും ഗതാഗത നിയന്ത്രണം മുൻകൂട്ടി നിശ്ചയിച്ചതുപോലെ ജനുവരി 12 വരെ തുടരുമെന്ന്​ ​അധികൃതർ അറിയിച്ചു. വ്യാഴാഴ്​ച മുതൽ അവസാന ടാറിങ്​ പ്രവൃത്തി നടക്കും. ഇത്​ ആറ്​ ദിവസത്തിനകം പൂർത്തിയാകുമെന്ന്​ ദേശീയപാത വിഭാഗം എക്​സിക്യൂട്ടിവ്​ എൻജിനീയർ ടി. പ്രശാന്ത്​ അറിയിച്ചു. ഇരുഭാഗങ്ങളിലുമുള്ള കോൾഡ്​ മില്ലിങ്​ ​പ്രവൃത്തി ബുധനാഴ്​ചയോടെ പൂർത്തിയായി. അവസാനഘട്ട മിനുക്കുപണി തുടങ്ങു​േമ്പാൾ റോഡ്​ പൂർണമായും അടച്ചിടില്ല. പ്രവൃത്തി പൂർത്തിയാകുന്നതനുസരിച്ച്​ ഒരു ഭാഗത്തുകൂടി വാഹനം പൂർണമായ​ും കടത്തിവിടാനാകും. ഇതേത്തുടർന്ന്​ നിയന്ത്രണം മൂലമുള്ള ഗതാഗതക്കുരുക്കിന്​ വലിയ രീതിയിൽ ശമനമുണ്ടാകും. റോഡിൽ രണ്ട്​ പാളികളായാണ്​ ​ടാറിങ്​ പ്രവൃത്തി നടക്കുന്നത്​. ഇതിൽ ആദ്യഘട്ടത്തിലുള്ള കോൾഡ്​ മില്ലിങ് പ്രവൃത്തിയാണ്​ കഴിഞ്ഞ ദിവസ​ത്തോടെ പൂർത്തിയായത്​. അവസാന ലെയർ ടാറിങ്ങിനാണ്​ വ്യാഴാഴ്​ച തുടക്കമാവുക. ബി.സി (ബിറ്റുമീനിയസ്​ കോൺക്രീറ്റ്​) ലെയർ പ്രവൃത്തി പൂർത്തിയാകുന്നതോടെ റോഡ്​ പൂർണമായും തുറന്നുകൊടുക്കും. ഇതുപ്രകാരം ആദ്യം നിശ്ചയിച്ച രീതിയിൽ ഇൗ മാസം 12ഒാടെ പൂർണമായും പ്രവൃത്തി പൂർത്തിയാകുമെന്നാണ്​ ദേശീയപാത വിഭാഗം അധികൃതരുടെ കണക്കുകൂട്ടൽ. കാൽടെക്​സ്​ ചേംബർ ഹാൾ മുതൽ താഴെചൊവ്വ റെയിൽവേ ഗേറ്റ്​ വരെയാണ്​ നവീകരണ ​പ്രവൃത്തി നടക്കുന്നത്​. ഡിവൈഡറി​ൻെറ ഒരു ഭാഗത്തുകൂടി മാത്രം വാഹനങ്ങൾ കടത്തിവിട്ടാണ്​ ​പ്രവൃത്തി നടക്കുന്നത്​്​. എന്നാൽ, ഫൈനൽ ലെയർ മിനുക്കുപണിയിൽ പ്രവൃത്തി പൂർത്തിയാകുന്ന മുറക്ക്​ ക്രമേണ റോഡ്​ തുറന്നുകൊടുക്കാൻ സാധിക്ക​ും. പടം -SP 01 -ദേശീയപാത നവീകരണത്തി​ൻെറ ഭാഗമായി കോൾഡ്​ മില്ലിങ്​ ടാറിങ്​​ പ്രവൃത്തി പൂർത്തിയായ കാൽടെക്​സ്​ ചേംബർ ഹാളിന്​ മുൻവശം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story