Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂരി​െൻറ...

കണ്ണൂരി​െൻറ 'ഇ-മാനാകാ​െനാരുങ്ങി' കെ.പി. പുരുഷോത്തമൻ

text_fields
bookmark_border
കണ്ണൂരി​ൻെറ 'ഇ-മാനാകാ​െനാരുങ്ങി' കെ.പി. പുരുഷോത്തമൻ കണ്ണൂർ: ചരിത്രം കുറിച്ച അടൽ തുരങ്കപാത തുറന്നപ്പോൾ ഏറ്റവും ചാരിതാർഥ്യം അനുഭവിച്ചത്​ ഏച്ചൂർ സ്വദേശി കെ.പി. പുരുഷോത്തമനായിരുന്നു. അടൽ തുരങ്കത്തി​ൻെറ അമരത്ത്​ പ്രവർത്തിച്ചത്​ ബോർഡർ റോഡ്​സ്​ ഒാർഗനൈസേഷനിലെ ചീഫ്​ എൻജിനീയറായ ഇദ്ദേഹമായിരുന്നു. 3,200 കോടി രൂപക്ക്​ പൂർത്തിയാക്കിയ പദ്ധതിയുടെ നിർമാണ ചുമതലയായിരുന്നു പുരുഷോത്തമന്​. വരുന്ന മാർച്ചിൽ സർവിസിൽ നിന്ന്​ വിരമിക്കുന്ന ഇദ്ദേഹം കണ്ണൂരിലെ 'ഇ-മാൻ' ആകാനൊരുങ്ങുകയാണ്​. നാട്ടുകാരനായ കണ്ണൂർ മേയർ അഡ്വ. ടി.ഒ. മോഹനനെ കാണാനും അനുമോദിക്കാനും തിങ്കളാഴ്​ച കോർപറേഷൻ ഒാഫിസ്​ സന്ദർശിച്ച ഇദ്ദേഹം, കണ്ണൂരി​ൻെറ വികസന സാധ്യത​ മേയറുമായി പങ്കുവെച്ചു. നഗരം വികസിപ്പിക്കണമെങ്കിൽ വ്യക്​തമായ പ്ലാനിങ്​ ആവശ്യമാണെന്ന്​ അദ്ദേഹം പറഞ്ഞു. അതിൽ പ്രധാനം റോഡുകളുടെയും അടിസ്​ഥാന സൗകര്യങ്ങളുടെയും വികസനമാണ്​. കുറ്റമറ്റ ​െഡ്രയിനേജ്​ സംവിധാനം വേണം. കണ്ണൂരി​ൻെറ വികസനത്തിന്​ ആവശ്യമായ സഹായം നൽകാൻ തയാറാണെന്ന്​ അദ്ദേഹം പറഞ്ഞു. കണ്ണൂർ അന്താരാഷ്​ട്ര വിമാനത്താവളം വന്നതോടെ ടൂറിസം മേഖലയിലാണ്​ സാധ്യത ഏറെയുള്ളത്​. മുഴപ്പിലങ്ങാട്​ ബീച്ച്, കണ്ണൂർ കോട്ട, പയ്യാമ്പലം ബീച്ച്​ എന്നിവ ​ ഉൾപ്പെടെ പ്രകൃതി മനോഹരമായ സ്​ഥലങ്ങൾ ജില്ലയിലുണ്ട്​. സർക്കാറിനു പരിമിതിയുണ്ടെങ്കിൽ സ്വകാര്യ സഹായവും സഹകരണവും തേടണം. ടൂറിസം മേഖലയിൽ സാധ്യത ഉപയോഗിക്കണമെങ്കിൽ മികച്ച താമസസൗകര്യം ഉണ്ടാവണം. ഫൈവ്​ സ്​റ്റാർ ഹോട്ടലുകളുടെ അപര്യാപ്​തതയാണ്​ ഇപ്പോഴത്തെ പ്രശ്​നം. മതിയായ താമസ സൗകര്യം ഉണ്ടെങ്കിൽ മാത്രമേ ടൂറിസ്​റ്റുകളെ ആകർഷിക്കാൻ കഴിയുകയുള്ളു. കണ്ണൂരി​ൻെറ വികസനം ത​ൻെറ സ്വപ്​നമാണെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതക്കുരുക്ക്​ അഴിക്കണമെങ്കിൽ ആദ്യം വിശദമായ പഠനം വേണം. ഫണ്ട്​ ഉണ്ടായാലും സ്​ഥലം ലഭിക്കുകയെന്നതാണ്​ ഇവിടത്തെ പ്രശ്​നം. ബൈപാസ്​ നിർമാണവും അണ്ടർ പാസ്​ നിർമാണവും ഗതാഗതക്കുരുക്കിന്​ പരിഹാരം കാണാൻ സഹായിക്കും. താൻ എവിടെയായാലും ഇനിയുള്ള കാലം വികസന കാര്യത്തിൽ കണ്ണൂരിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്​തമാക്കി. കോർപറേഷന്​ ഉൗർജം നൽകുന്ന കുറേ ആശയങ്ങൾ കെ.പി. പുരുഷോത്തമനുണ്ടെന്ന്​ മേയർ അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു. സർക്കാർ ഇദ്ദേഹത്തി​ൻെറ സേവനം പരമാവധി പ്രയോജനപ്പെടുത്താൻ മുന്നോട്ടു വരണമെന്നും മേയർ പറഞ്ഞു. കോർപറേഷ​ൻെറ ഉപഹാരമായി മേയർ പുസ്​തകങ്ങൾ സമ്മാനിച്ചു. കെ.പി. പുരു​േഷാത്തമനൊപ്പം ഭാര്യ സിന്ധു, മകൾ യൂവിക എന്നിവരും ഉണ്ടായിരുന്നു. ഡെപ്യൂട്ടി ​േ​മയർ കെ. ഷബീന ടീച്ചറും സംബന്ധിച്ചു. പോളിടെക്​നിക്​ പഠനശേഷം ഡൽഹിയിലേക്ക്​ പോയ പുരുഷോത്തമൻ ബിരുദവും കൺസ്​ട്രക്​ഷൻ മാനേജ്​മൻെറിൽ ബിരുദാനന്തര ബിരുദവും എം.ബി.എയും നേടി. 1987ൽ ബി.ആർ.ഒയിലെത്തി. അരുണാചൽ പ്രദേശ്​, സിക്കിം, നാഗാലാൻഡ്​​, രാജസ്​ഥാൻ ഉൾപ്പെടെ മേഖലകളിൽ വിവിധ ചുമതലകൾ വഹിച്ചു. 2019ൽ വിശിഷ്​ട സേവ മെഡൽ ലഭിച്ചു. മു​േണ്ടരി ഗ്രാമ പഞ്ചായത്ത്​ വൈസ്​ പ്രസിഡൻറായിരുന്ന കേള​േമ്പത്ത്​ കണ്ണ​ൻെറയും കുന്നിപ്പറമ്പിൽ യശോദയുടെയും മകനാണ്​. പടം...sp 01, sp 02.....
Show Full Article
TAGS:
Next Story