Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലോ​ട്ട​റി...

ലോ​ട്ട​റി വി​ൽപ​ന​ക്കാ​രനി​ൽ​നി​ന്ന് പ​ണ​വും സ്വ​ര്‍​ണ​വും ത​ട്ടി​യെ​ടു​ത്ത കേ​സിൽ ഒ​രാ​ൾകൂ​ടി അ​റ​സ്​റ്റിൽ

text_fields
bookmark_border
പേ​രാ​വൂ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ലോ​ട്ട​റി വി​ൽപ​ന​ക്കാ​ര​‍ൻെറ കൈ​യി​ൽ​നി​ന്ന് പ​ണ​വും സ്വ​ര്‍​ണ​വും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രാ​ളെ കൂ​ടി പൊ​ലീ​സ് അ​റ​സ്​റ്റുചെ​യ്തു. തുണ്ടിയിൽ മാ​വ​ടി സ്വ​ദേ​ശി പു​ന്ന​യ്ക്കാ​പ​ള്ളി​യി​ല്‍ ആ​കാ​ശി​നെ​യാ​ണ് പേ​രാ​വൂ​ര്‍ പൊ​ലീ​സ് അ​റ​സ്​റ്റുചെ​യ്ത​ത്. ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 30നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ലോ​ട്ട​റി വി​ൽപ​ന​ക്കാ​ര​ന്‍ വി​ശ്വ​‍ൻെറ പ​ക്ക​ല്‍​നി​ന്ന്​ 15,000 രൂ​പ​യും സ്വ​ര്‍​ണ മോ​തി​ര​വും ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് കേ​സ്. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ പ​ന്ത​പ്ലാ​ക്ക​ല്‍ വി​നോ​ദി​നെ നേ​ര​ത്തെ അ​റ​സ്​റ്റുചെ​യ്തി​രു​ന്നു. സം​ഭ​വസ​മ​യം വി​നോ​ദി​നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ആ​കാ​ശി​നെ കഴിഞ്ഞദിവസമാണ്​ പേ​രാ​വൂ​ര്‍ സ്​റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പി.ബി. സ​ജീ​വി​‍ൻെറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്​റ്റുചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. സ​മീ​പ​ത്തെ സി​.സി.​ടി​.വി ദൃ​ശ്യ​വും മ​റ്റും പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷ​മാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​രം പൊ​ലീ​സി​ന് ല​ഭി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story