കണ്ണൂർ: ദേശീയ പാതയിൽ കോൾഡ് മില്ലിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ടാറിങ് തിങ്കളാഴ്ച പുനരാരംഭിക്കും. ഭൂഗർഭ കേബിളിടുന്നതിൻെറ ഭാഗമായി കെ.എസ്.ഇ.ബി കുഴിച്ച കുഴികൾ നികത്തുന്ന പണി ഇതിനകം പൂർത്തിയായി. നികത്തിയ കുഴികൾക്ക് മേലെയുള്ള ടാറിങ് പ്രവൃത്തി ഞായറാഴ്ച വൈകീട്ടോടെ കഴിഞ്ഞു. മേലെ ചൊവ്വ മുതൽ ചേംബർ ഓഫ് കോമേഴ്സ് വരെയുള്ള ടാറിങ്ങാണ് തിങ്കളാഴ്ച പുനരാരംഭിക്കുക. രാവിലെ ഏഴുമുതൽ പണി തുടങ്ങും. ചൊവ്വാഴ്ച വൈകീട്ടോടെ ഈ ഭാഗത്തെ പണി പൂർത്തിയാവും. ഇതിനു പിന്നാലെ വെള്ളിയാഴ്ച തുടങ്ങുന്ന അവസാന ഘട്ട മിനുക്കുപണി മൂന്നു ദിവസത്തിനുള്ളിൽ കഴിയും. കൊടുവള്ളി മുതൽ നടാൽ വരെയുള്ള ഭാഗത്തെ അവസാന മിനുക്കുപണി നടന്നുവരുകയാണ്. ഈ ഭാഗത്തെ പ്രവൃത്തി എടക്കാട് പൊലീസ് സ്റ്റേഷനും കഴിഞ്ഞ് പുരോഗമിക്കുകയാണ്. ദേശീയപാത നവീകരണത്തിനനുസരിച്ച് കേബിൾ കുഴിയടക്കൽ പൂർത്തിയാക്കാനാവില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചതോടെയാണ് ദേശീയപാത വിഭാഗം ഈ പ്രവൃത്തി ഏറ്റെടുത്തത്. 36 വലിയ കുഴികളാണുണ്ടായത്. എല്ലാ പണിയും പൂർത്തിയാക്കി ജനുവരി 11ന് റോഡ് പൂർണമായി തുറന്നുകൊടുക്കാനാകുമെന്ന് ദേശീയപാത വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർ ടി. പ്രശാന്ത് പറഞ്ഞു. ദേശീയപാത നവീകരണത്തിൻെറ ഭാഗമായി താഴെ ചൊവ്വ മുതൽ ചേംബർ ഓഫ് കോമേഴ്സ് വരെയുള്ള രണ്ടാംഘട്ട ടാറിങ് പ്രവൃത്തി ഡിസംബർ 28നാണ് ആരംഭിച്ചത്. തലശ്ശേരി, കൂത്തുപറമ്പ് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ തോട്ടട ജെ.ടി.എസ് ജങ്ഷൻ-കണ്ണൂർ സിറ്റി വഴിയാണ് തിരിച്ചുവിട്ടത്. മട്ടന്നൂർ ഭാഗത്തെ വാഹനങ്ങൾ മുണ്ടയാട് സ്റ്റേഡിയം വഴി തിരിഞ്ഞാണ് നഗരത്തിലെത്തുന്നത്. പൊലീസിൻെറ ഇടപെടൽ ഗതാഗതക്കുരുക്ക് കുറക്കാനും സുഗമമായ യാത്രക്കും സഹായകമാകുന്നുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2021 11:59 PM GMT Updated On
date_range 2021-01-04T05:29:24+05:30കേബിൾ കുഴികളടച്ചു: കോൾഡ് മില്ലിങ് ടാറിങ് ഇന്ന് പുനരാരംഭിക്കും
text_fieldsNext Story