ചക്കരക്കല്ല്: ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ സുബൈർ മാസ്റ്റർക്കുനേരെ അക്രമം. വെള്ളിയാഴ്ച ഉച്ച രേണ്ടാടെയാണ് സംഭവം. ജുമുഅ നമസ്കാരത്തിനുശേഷം സ്കൂളിലേക്ക് പോവുകയായിരുന്ന സുബൈർ മാസ്റ്ററെ സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ ചങ്ങല ഉപയോഗിച്ച് മർദിച്ചുവെന്നാണ് പരാതി. ഇന്ദിരഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെമ്പിലോട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് കൂടിയായ ഇദ്ദേഹത്തെ ചെമ്പിലോട് പഞ്ചായത്ത് ഒാഫിസിന് മുന്നിൽവെച്ച് മർദ്ദിക്കുകയായിരുന്നു. ചക്കരക്കല്ല് പൊലീസിൽ പരാതി നൽകി. അക്രമസംഭവവുമായി ബന്ധപ്പെട്ട സി.പി.എം പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ചെമ്പിലോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2021 12:02 AM GMT Updated On
date_range 2021-01-02T05:32:54+05:30സ്കൂൾ അധ്യാപകനുനേരെ അക്രമം
text_fieldsNext Story