Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചെറുപുഴ തടയണയിലെ മണല്‍ ...

ചെറുപുഴ തടയണയിലെ മണല്‍ നീക്കം ചെയ്തുതുടങ്ങി

text_fields
bookmark_border
ചെറുപുഴ: കാര്യങ്കോട് പുഴക്കുകുറുകെയുള്ള ചെറുപുഴ തടയണയുടെ സംഭരണശേഷി വര്‍ധിപ്പിക്കുന്നതിന്, പുഴയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്തു തുടങ്ങി. സംഭരണിക്കുള്ളിലേക്ക് മണ്ണുമാന്തി യന്ത്രം എത്തിച്ചാണ് മണല്‍ നീക്കം ചെയ്യുന്നത്. ലോഡുകണക്കിനു മണല്‍ അടിഞ്ഞുകൂടിയതോടെ, തടയണയുടെ സംഭരണ ശേഷി ഗണ്യമായി കുറഞ്ഞിരുന്നു.ഇത് ജലവിഭവ വകുപ്പി​ൻെറ ശ്രദ്ധയില്‍പെട്ടതോടെ ആഴ്ചകള്‍ക്കു മുമ്പ്​ വകുപ്പുദ്യോഗസ്​ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മണല്‍ നീക്കം ചെയ്യുന്നതിനൊപ്പം തടയണയില്‍ വീണുകിടക്കുന്ന മരങ്ങള്‍ നീക്കുന്നതിനും ഉപയോഗശൂന്യമായ ഷട്ടറുകള്‍ മാറ്റിസ്​ഥാപിക്കുന്നതിനും നടപടിയുണ്ടാകും. വയക്കര, പുളിങ്ങോം, പാലാവയല്‍ വില്ലേജുകളിലെ കൃഷിയിടങ്ങളില്‍ ജലനിരപ്പ്​ നിലനിര്‍ത്തുന്നത് ലക്ഷ്യമിട്ടാണ് ചെറുപുഴ കമ്പിപ്പാലത്തിനു സമീപം തടയണ നിര്‍മിച്ചത്.
Show Full Article
TAGS:
Next Story